ഏപ്രില്‍ 10ാം തീയ്യതി ഞായറാഴ്ച ഉച്ചയ്ക്കുശേഷം 2.30ന് നോട്ടിംങ്ഹാമിലെ മലയാളികളുടെ സാസ്‌കാരിക കൂട്ടായ്മായായ എന്‍.എം.സി.എയുടെ നേതൃത്വത്തില്‍ കര്‍ണ്ണാടക സംഗീതക്ലാസ് ആരംഭിച്ചു.
പ്രസിഡന്റ് സിറിയക് ജോസഫും മ്യൂസിക് ടീച്ചര്‍ ഹണി എല്‍ദോഉം ചേര്‍ന്ന് നിലവിളക്കുകൊളുത്തി മ്യൂസിക് ക്ലാസ് ഉദ്ഘാടനം ചെയ്തു. എന്‍.എം.സി.എയുടെ എക്‌സ് കമ്മിറ്റി അംഗങ്ങളും മറ്റു നിരവധി അംഗങ്ങളും ചടങ്ങിനു സാക്ഷ്യം വഹിച്ചു.
യശഃശരീരനായ സുപ്രസിദ്ധ സംഗീത സംവിധായകന്‍ എം.ജി രാധാകൃഷ്ണന്റെ ശിഷ്യയും, പത്തുവര്‍ഷത്തിലധികമായി നിരവധി പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞരുടെ കീഴില്‍ സംഗീതം അഭ്യസിക്കുകയും ചെയ്ത ശ്രീമതി ഹണി എല്‍ദോയാണ് സംഗീത ക്ലാസിന് നേതൃത്വം കൊടുക്കുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷമായി എന്‍.എം.സി.എ നിരവധി പുതിയ സംരഭങ്ങള്‍ക്കു തുടക്കം കുറിക്കുകയും ( ബോളിവുഡ് ഡാന്‍സ്, റിക്രിയേഷന്‍ ക്ലബ്ബ്, ലൈബ്രറി, ഷട്ടില്‍ ടൂര്‍ണമെന്റ്) അവയെല്ലാം ഭംഗിയായി മുന്നോട്ടു കൊണ്ടുപോകുന്നതില്‍ എക്‌സ് കമ്മിറ്റിയ്ക്കും മറ്റ് അംഗങ്ങള്‍ക്കും അഭിമാനിക്കാം. ഈ വരുന്ന മെയ് 1ാം തീയ്യതി നടക്കാനിരിക്കുന്ന ഋതുരാഗം 2011 ( വിഷു, ഈസ്റ്റര്‍) നോടുകൂടി പുതിയ എക്‌സ് കമ്മിറ്റി നിലവില്‍ വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല