1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2011


സോണി സേവ്യര്‍

പ്രശസ്ത മരിയന്‍ – ദിവ്യകാരുണ്യ പ്രഭാഷകനും കോതനല്ലൂര്‍ തൂവാനിസ ധ്യാനകേന്ദ്രത്തിലെ ധ്യാനഗുരുവും പാല അഡാര്‍ട്ടിന്റെ (മദ്യപാന ചികിത്സാകേന്ദ്രം ) ഡയറക്ട്ടറുമായ ബഹു : ഫാദര്‍ ജേക്കബ് വെള്ളമരുതുങ്കല്‍ നയിക്കുന്ന നോമ്പുകാല ആത്മാഭിഷേകധ്യാനം ഏപ്രില്‍ 8 , 9 ,10 തീയതികളില്‍ നോര്‍താംപ്ടനില്‍ നടക്കും. വെള്ളി.ശനി (ഏപ്രില്‍ 8 ,9 ) തീയതികളില്‍ രാവിലെ പത്തു മണിമുതല്‍ വൈകിട്ട് അഞ്ചു വരെയും.ഞായറാഴ്ച(ഏപ്രില്‍ 10 ) രാവിലെ 11 മുതല്‍ വൈകിട്ട് 8 മണി വരെയുമാണ് ധ്യാന സമയം .

രക്ഷാകര കുരിശിനോട് ചേര്‍ന്നു നില്‍ക്കാന്‍,ദൈവസ്നേഹാഗ്നിയില്‍ ജ്വലിക്കാന്‍ ,പരിശുദ്ധ അരൂപിയുടെ ശക്തിയില്‍ സംപൂരിതരാവാന്‍ ഏവരെയും ക്ഷണിക്കുന്നതായി ഫാദര്‍ ബെന്നി വലിയ വീട്ടില്‍ അറിയിച്ചു.ധ്യാന ദിവസങ്ങളില്‍ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ് .

ധ്യാനം നടക്കുന്ന സ്ഥലം

St Gregories Church
Northampton
NN3 2HS

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.