ബെല്‍ ഫാസ്റ്റ്: കേരളാ കത്തോലിക് ബൈബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ലോഗോസ് ക്വിസ് മത്സരം സെപ്തംബര്‍ 25 ന് നോര്‍തേണ്‍ അയര്‍ലന്‍ഡില്‍ ബെല്‍ ഫാസ്റ്റ്, ലണ്ടന്‍ ഡെറി എന്നീ സെന്ററുകളില്‍ നടക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഈ മാസം ഏഴിന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യണം. മലയാളത്തിലും ഇംഗ്ലീഷിലും മത്സരിക്കാം. പ്രായമനുസരിച്ച് അഞ്ച് ഗ്രൂപ്പുകളായി രാവിലെ 10 മുതല്‍ 11.30 വരെയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കും സൗജന്യമായി പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും താഴെപറയുന്ന നമ്പറില്‍ ബന്ധപ്പെടുക.
ഫാ. ആന്റണി പെരുമായന്‍:07542236384
ഫാ. ജോസഫ് കറുകയില്‍: 07850402475
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല