SOJI THEKEPADICKAL MATHEW (ലണ്ടന്‍): മലങ്കര (ഇന്ത്യന്‍) ഓര്‍ത്തഡോക്ള്‍സ് സുറിയാനി സഭ uk യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിലെ uk നോര്‍ത്താംപ്ടന്‍ st: Dionysius പള്ളിയുടെ കാവല്‍ പിതാവും , മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനുമായ st:Geevarghese Mar Dionysius അഥവാ സഭാ ഭാസുരന്‍ വട്ടശ്ശേരില്‍ തിരുമേനിയുടെ 85 ത് ഓര്‍മ്മ പെരുന്നാള്‍ ഫെബ്രുവരി 22 ,23 (വെള്ളി , ശനി ) തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു.
22 വെളളിയാഴ്ച 6 .30 പിഎം: ന് സന്ധ്യ നമസ്‌ക്കാരം , പെരുന്നാള്‍ കൊടിയേറ്റ് , ധ്യാനപ്രസഗം എന്നിവയും 23 ശനി രാവിലെ 8 .30 നു പ്രഭാത നമസ്‌ക്കാരത്തെ തുടര്‍ന്ന് വിശുദ്ധ: കുര്‍ബാനയ്ക്കു മലങ്കര ഓര്‍ത്തഡോക്ള്‍സ് സുറിയാനി സഭ uk Europe & Africa ഭദ്രാസന കൗണ്‍സിലഗം റവ .ഫാ .മാത്യൂസ് കുര്യാക്കോസ് മുഖ്യ കാര്‍മീകത്വം വഹിക്കും .തുടര്‍ന്ന് ധൂപപ്രാത്ഥന , റാസ , ആശിര്‍വാദം , കൈമുത്തു , കൊടിയിറക്ക് , ചാരിറ്റി വിതരണം , ലേലം , സ്‌നേഹവിരുന്ന് എന്നിവയോടു കൂടി സമാപിക്കുന്ന പരിശുദ്ധന്റ ഓര്‍മ്മ പെരുന്നാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരുടെയും സാന്നിധ്യ സഹകരണങ്ങള്‍ ഭക്ത്യാദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി വികാരി റവ .ഫാ .മാത്യു എബ്രഹാം പാലത്തിങ്കല്‍ , പെരുന്നാള്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ അരൂണ്‍ എബ്രഹാം എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ,
ബേബി എബ്രഹാം (ട്രസ്റ്റി 07835378066 ),
ബിജു ഐസക് ( സെക്രട്ടറി 07961210315),
st :Miachel Church ,
Perry Street ,
NN14HL.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല