നോര്‍ത്താംപ്റ്റന്‍ കെറ്ററിങില്‍ ഒരു പുത്തന്‍ കൂട്ടായ്മയുടെ ഉദയം. വളര്‍ന്ന് വരുന്ന തലമുറയ്ക്ക് പുതിയ ആശയങ്ങളും പുത്തന്‍ ഉണര്‍വ്വുമായി ഒരുമയോടെ ഒരേ സ്വരത്തില്‍ ഒരു കുടകീഴില്‍ ഒരു ജനത അണിചേരുന്നു. ‘മലയാളി അസ്സോസ്സിയേഷന്‍ ഓഫ് കെറ്ററിങ്’ എന്നു നാമകരണം ചെയ്തിരിക്കുന്ന ഈ കൂട്ടായ്മ്മ, MAK എന്നു ചുരുക്കപ്പേരില്‍ ആണ് അറിപ്പെടുവാന്‍ പോകുന്നത്. ഒരുപോലെ ചിന്തിക്കുന്ന, പ്രവര്‍ത്തിക്കുവാന്‍ ഇഷ്ട്ടപ്പെടുന്ന കുറെ കുടുംബങ്ങള്‍ അണിചേരുന്ന ഈ അസ്സോസ്സിയേഷനില്‍ ഊര്‍ജ്ജ്വസ്വലരായ ചെറുപ്പക്കാര്‍ ഇതിന്റെ നേതൃത്വനിരയില്‍ അണിചേരും.
എല്ലാവരുടെയും അനുഗ്രഹ ആശിസ്സോടെ തുടക്കം കുറിക്കുവാന്‍ പോകുന്ന ഈ അസ്സോസ്സിയേഷന്റെ ഉല്‍ഘാടനം ഉടനെ നടത്തുന്നതാണ്.
ഈ അസ്സോസ്സിയേഷനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ Mak.kettering@gmail.com എന്ന ഇമെയില്‍ അഡ്രസ്സില്‍ ബെന്ധപ്പെടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല