നോര്‍ത്തേണ്‍ അയര്‍ലണ്ട് ഡെറി സെന്റ് മേരീസ് പള്ളിയിലെ പരിശുദഅദ കന്യാമറിയത്തിന്റെ ദര്‍ശനത്തിരുനാളില്‍ പങ്കെടുത്ത് അനേകര്‍ക്ക് സായൂജ്യം. ഞായാറാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ ആരംഭിച്ച തിരുനാള്‍ തിരുകര്‍മ്മങ്ങളില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കുകൊണ്ടു. കൊടിയേറ്റിനെ തുടര്‍ന്ന് ആഘോഷപൂര്‍ണ്ണമായ തിരുനാള്‍ കുര്‍ബ്ബാന നടന്നു. റവ. ഡോ. ആന്റണി പെരുമായാന്‍ ദിവ്യബലിയില്‍ കാര്‍മ്മികനായിരുന്നു.
ദൈവഹിതത്തെ തന്റെ ഹിതമാക്കിയ പരിശുദ്ധ അമ്മയുടെ മഹനീയ മാതൃക നാമോരോരുത്തരും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാനും ജീവിതപ്രശ്‌നങ്ങളില്‍ പതറാതെ ആത്മധൈര്യത്തോടെ മുന്നോട്ട് പോകുവാനും ദിവ്യബലി സന്ദേശത്തില്‍ അദ്ദേഹം ആഹ്വാനം ചെയ്തു. പ്രസുദേന്തിമാര്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനകളെ തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം നടന്നു. മുത്തുക്കുടകളും പേപ്പല്‍ പതാകയേന്തിയ സണ്‍ഡേ സ്‌കൂള്‍ കുട്ടികളും പ്രദക്ഷിണത്തില്‍ അണിനിരന്നു. പ്രദക്ഷിണത്തെത്തുടര്‍ന്ന് 2012-ലെ പ്രസുദേന്തി വാഴ്ച നടന്നു. മറിയമ്മ തോമസ്സ് സ്വാഗതവും ജോമോന്‍ ജോസഫ് നന്ദിയും രേഖപ്പെടുത്തി. ഇടവക വികാരി ഫാ.ജോസഫ് കറുകയിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച കമ്മറ്റികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല