ലണ്ടന്‍: നോര്‍ത്തേണ്‍ ഇംഗ്‌ളണ്ടില്‍ രണ്ടാഴ്ചയ്ക്കിടെ തുടര്‍ച്ചയായ രണ്ടാം തവണയും ഭൂചലനം അനുഭവപ്പെട്ടു. നോര്‍ത്ത് യോര്‍ക് ഷയറിലെ റിപണ്‍ ആയിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
കംബ്രിയ, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍, വെസ്റ്റ് യോര്‍ക്ഷയര്‍ എന്നിവിടങ്ങളിലെല്ലാം പ്രകടമ്പനം അനുഭവപ്പെട്ടു. കാര്യമായ നാശനഷ്ടം എങ്ങും റിപ്പോര്‍ട്ടുചെയ്തിട്ടില്ല.
പ്രാദേശിക സമയം രാത്രി 9.02നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തി.
ഡിസംബര്‍ 21ന് കണിസ്റ്റണില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. നോര്‍ത്തേണ്‍ ഇംഗ്‌ളണ്ടില്‍ ഭൂചലനം അപൂര്‍വമാണെന്ന് ഭൗമശാസ്ത്രജ്ഞര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല