സാബു ചുണ്ടക്കാട്ടില്‍: നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളികള്‍ അനിലിന്റേയും സുനുവിന്റെയും പിതാവ് പിസി തോമസ് നിര്യാതനായി. 84 വയസായിരുന്നു, വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കാരണമായിരുനു അന്ത്യം. കോട്ടയം കുമ്മനം ഇളപ്പത്തോട്ടത്തില്‍ കുടുംബാംഗമാണ്. സംസ്‌കാരം വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് കുമ്മനം സെന്റ് ജോര്‍ജ് ദേവാലയത്തില്‍.
നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ സ്ഥാപക നേതാവും മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിക്കമ്മിറ്റി അംഗവുമാണ് അനില്‍. സുനു നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷനിലെ സജീവ സാന്നിധ്യമാണ്. ശോശാമ്മയാണ് ഭാര്യ. മക്കള്‍: ജോയി തോമസ്, ജോസ്, മാത്യു, അനില്‍, സുനു. മരുമക്കള്‍: ലീലാമ്മ, സോളി, കൊച്ചുമോള്‍, ലിസി, രജനി.
പരേതന്റെ വേര്‍പാടില്‍ നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സോണി ചാക്കോ അനുശോചിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല