1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 21, 2015

യുക്മയൊരുക്കുന്ന നോര്‍ത്ത് വെസ്റ്റ് റീജീയന്‍ കലാമേളയില്‍ പങ്കെടുക്കാന്‍ ഈ റീജിയനിലെ 13 അസോസിയേഷനുകളും തങ്ങളുടെ കലാകാരന്‍മ്മാരെയും കലാകാരികളെയും ഒരുക്കുന്ന തിരക്കിലാണ്.ഏകദേശം 3000 ല്‍ അധികം മലയാളി കുടുംബംഗങ്ങളുള്ള ഈ മേഖലയിലെ അസോസിയേഷനുകള്‍ തങ്ങളുടെ അംഗങ്ങളെ ഈ കലാമേളയുടെ ഭാഗഭാക്കാക്കാന്‍ ശ്രമിക്കുകയാണ്.കേരളത്തില്‍ നടക്കുന്ന കലോല്‍സവങ്ങളെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ 40 ല്‍ അധികം ഇനങ്ങളിലായി നടക്കുന്ന മത്സര മാമാങ്കം ഹരഷാരവതോടെയാണ് എല്ലാവരും വരവേല്‍ക്കുന്നത്.

കേരളത്തില്‍ നിന്ന് തങ്ങള്‍ പഠിച്ചുകൊണ്ടിരുന്ന കാലത്ത് ലഭ്യമായിരുന്ന കലോല്‍സവ മല്‍സരങ്ങള്‍ തങ്ങളുടെ കുട്ടികള്‍ക്കും ലഭിക്കണമെന്ന ആഗ്രഹമാണ് യുക്മയെന്ന മഹാപ്രസ്ഥാനം യുകെയില്‍ കഠിന പ്രയത്‌നത്തിലൂടെ സാധ്യമാക്കുന്നത്.7 റീജിയനുകാളിലായി നടക്കുന്ന കലാമേളയിലെ മത്സരവിജയികളെ കാത്തിരിക്കുന്നത് നവംബര്‍ 21 ലെ ദേശീയകലാമേളയാണ് .

യുക്മ കലാമേള ഒരു വലിയ കലാവേദിയായാണ് യുകെ മലയാളികളും അസോസിയേഷനുകളും കാണുന്നത്.ഓരോ അസോസിയേഷന്‍ ഭാരവാഹികളും ഇത് വലിയ ഉത്തരവാദിത്വത്തോടെയാണ് കലാമേളയ്ക്കായി ഒരുക്കുന്നത്.മുന്‍ കാലങ്ങളില്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്ക് വേണ്ട പ്രോത്സാഹനവും പിന്തുണയും നല്കുന്നില്ലായെന്ന പോരായ്മയ്കള്‍ ഉള്‍കൊണ്ട്, അത് പരിഹരിച്ച് നിലവിലെ ഭാരവാഹികള്‍ വളരെ ശക്തമായ പിന്തുണയും സഹകരണവുമാണ് നല്കി വരുന്നത്.

യുകെ മലയാളി അസോസിയേഷനുകളെ മുഴുവന്‍ ഒറ്റ കുടക്കിഴില്‍ കൊണ്ടുവരുക എന്ന ഉദ്ദേശവുമായി 2009 ല്‍ തുടങ്ങിയ ഈ സംഘടന ഇന്ന് യുകെ മുഴുവന്‍ പടര്‍ന്ന് പന്തലിച്ചിരിക്കുകയാണ്.യുകെയിലെ 99 ശതമാനത്തിലധികം അസോസിയേഷനുകളും ഇന്ന് ഈ യുകെ മലയാളിസംഘടനയിലൂടെ ഏക ശബ്ദമായി മാറിക്കഴിഞ്ഞതില്‍ ഓരോ മലയാളിക്കും അഭിമാനിക്കാം.ആരംഭകാലത്ത് നേരിട്ട ഒരുപാട് പ്രതിസന്ധികളും അതുപോലെ ഈ സംഘടന വിജയിക്കില്ലായെന്നുമുള്ള കുപ്രചരണങ്ങളും അതീജീവിച്ച്, ഇന്ന് അത് വിജയം കണ്ടിരിക്കുന്നു.ഇന്ന് ഇത് എല്ലാവരും നെഞ്ചിലേറ്റി അഭിമാനിക്കുന്ന അവസ്ഥയില്‍ വരെയെത്തിയിരിക്കുന്നു, അതിനാല്‍ തന്നെ യുക്മ കലാമേള തന്നെ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.യുകെയിലെ മലയാളികളുടെ സാമൂഹിക വിഷയങ്ങള്‍ ഓരോന്നായി ഏറ്റെടുത്ത് ഓരോന്നിനും ഫലം കണ്ടുകൊണ്ടിരിക്കുകയാണ്.രാഷ്ട്രിയ സാമുദായിക ജാതീയ ധ്രൂവികരണത്തിനപ്പുറം ഒരു കൂട്ടായ്മ്മ വേണമെന്ന ആവശ്യത്തില്‍ മലയാളികള്‍ ഒറ്റകെട്ടാണ് ഈ സംഘടനയ്ക്ക് കീഴില്‍.

യുകെയിലാകമാനം നടക്കുന്ന ഈ കലാമേളയുടെ ഭാഗമായി നടക്കുന്ന നോര്‍ത്ത് വെസ്റ്റ് കലാമേളയും ബഹുജന പ്രാതിനിധ്യം കൊണ്ട് നിബുഢമാണ്. ഒക്ടോബര്‍ 31 ന് നടക്കുന്ന നോര്‍ത്ത് വെസ്റ്റ് കലാമേളയ്ക്ക് ബോള്‍ട്ടന്‍ മലയാളി അസോസിയേഷനാണ് ഇത്തവണ ആധിതേയത്വം വഹിക്കുന്നത്.വിപുലമായ കലാമേള സബ് കമ്മറ്റികള്‍ രൂപികൃതമായി പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു.

ഒരാള്‍ക്ക് മൂന്നു സിംഗിള്‍ ഇനത്തിലും രണ്ട് ഗ്രൂപ്പ് ഇനത്തിലും പങ്കെടുക്കാവുന്നതാണ്.പ്രായം അനുസരിച്ച് ഓരോ വിഭാഗമായി തിരിച്ചിരിക്കുന്നു.പ്രായം അനുസരിച്ച് കിഡ്‌സ് (8 years and below), സബ്ജൂനിയര്‍(812), ജൂനിയര്‍(1217), സീനിയര്(Above 17 years), ജനറല്‍ (common, no age bar) എന്നീ വിഭാഗങ്ങളില്‍ ആയാണ് മത്സരങ്ങള് നടക്കുന്നത്.

മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും,രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് മെഡലും സര്‍ട്ടിഫിക്കറ്റും,മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിക്കുന്നതാണ്.
കലാമല്‌സരങ്ങളില്‍ കൂടുതല്‍ പോയിന്റ് നേടുന്ന മത്സരാര്‍ഥികള്‍ക്ക് ‘കലാതിലക’ പട്ടവും, ‘കലാപ്രതിഭ’ പട്ടവും നല്‍കി ആദരിക്കുന്നതാണ്.കൂടാതെ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന അസോസിയേഷന് എവറോളിംഗ് ട്രോഫി നല്‍കി ആദരിക്കുന്നതാണ്.നാട്യ കലയിലെ മികവുള്ളയാള്‍ക്ക് ‘യുക്മ നാട്യ മയൂരം 2015’ നല്കിയും ,കുട്ടികളിലെ മലയാള ഭാഷയിലുള്ള മികവ് നേടുന്നയാള്‍ക്ക് ‘യുക്മ ഭാഷാ കേസരി പുരസ്‌കാരം 2015’ നല്കിയും ആദരിക്കും.

മത്സരങ്ങള്‍ കൂടുതല്‍ എളുപ്പമാകുന്നതിനായി ,എല്ലാ അസോസിയേഷനുകളും തങ്ങളുടെ മത്സരാര്‍ത്തികളുടെ പേര് വിവരങ്ങള്‍ ,കലാമേളയ്ക്കായുള്ള പ്രത്യേക രജിഷ്ട്രേഷന്‍ ഫോം പൂരിപ്പിച്ച് ഇ മെയില്‍ വഴി അയച്ചു നല്‍കേണ്ടതാണ്.രജിഷ്ട്രേഷന്‍ ഫോമുകള്‍ യുക്മ വെബ്‌സൈറ്റില്‍ നിന്നോ ഫേസ്ബുക്ക് പേജില്‍ നിന്നോ,അതാത് അസോസിയേഷന്‍ സിക്രട്ടറിയില്‍ നിന്നോ ലഭ്യമാകുന്നതാണ്.മത്സരാര്‍ത്തികളുടെ പേര് വിവരങ്ങള്‍ ഒക്ടോബര്‍ 27 ന് മുന്‍പ് യുക്മ ഭാരവാഹികള്‍ക്ക് secretaryukmanorthwest@gmail.com അയച്ചു നല്‍കേണ്ടതാണ്.

മത്സരങ്ങളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ക്ക്, റീജിയണല്‍ കലാമേള നാഷണല്‍ കലാമേളയുടെ ഭാഗമായതിനാല്‍ മേളയുടെ നിയമാവലിയും മറ്റും നാഷണല്‍ കലാമേളയുടെതായിരിക്കും ഇത് യുക്മ വെബ്‌സൈറ്റില്‌ ttp://www.uukma.org/ ലഭ്യമാണ്,കൂടാതെ യുക്മ നോര്‍ത്ത് വെസ്റ്റ് റിജിയന്‍ ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

കലാ മത്സരങ്ങളുടെ വിജയത്തിനായി എല്ലാ മലയാളി സുഹൃത്തുക്കളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്തിക്കുന്നതായി,കലാമേള കമ്മറ്റി അറിയിച്ചു.

കലാമേളയെ കുറിച്ച് കൂടുതല്‍ അറിയാന്‍ റീജിയണല്‍ കള്‍ച്ചുറല്‍ കോഓഡിനേറ്റര്‍: ശ്രീ സുനില്‍ മാത്യുവിനെ ഈ 7832674818 നബറില്‍ ബന്ധപ്പെടുക.

ബിസ്സിനസ് പ്രമോഷന്റെ ഭാഗമായി കലാമേളയില്‍ പരസ്യങ്ങള്‍ക്കും മറ്റും അവസരമുണ്ടായിരിക്കുന്നതാണ് കൂടാതെ കലാമേള സ്‌പോണ്‌സര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്കും , മറ്റു കാര്യങ്ങളെ സംബന്ധിച്ചോ, അറിയാന്‍ താഴെ കൊടുത്തിരിക്കൂന്ന നമ്പറുകളില് ബന്ധപ്പെടുക.

റീജിയണല്‍ പ്രസിഡന്റ്: അഡ്വ.സിജു ജോസഫ് 07951453134
റീജിയണല്‍ സിക്രട്ടറി:ഷിജോ വര്‍ഗ്ഗീസ് 07852931287

”ആഘോഷിക്കു യുക്മാക്കൊപ്പം” നമ്മുടെ കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കു.

കലാമേള നടക്കുന്ന വേദിയുടെ വിലാസം

St.James School
Lucas Road
Farnworth,Bolton,
BL4 9RU

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.