നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളി അസോസ്സിയേഷന്‍ (നോര്‍മ) നോര്‍ത്ത് വെയില്‍സിലേക്ക് സംഘടിപ്പിച്ച ഏകദിന വിനോദയാത്ര നവ്യാനുഭവമായി. രാവിലെ മാഞ്ചസ്റ്ററില്‍ നിന്നും രണ്ട് ബസ്സുകളിലായി പുറപ്പെട്ട സംഘം ആദ്യം ബ്യൂമാരീസ് കാസില്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് ബീച്ചിലെത്തി സംഘം ഫുട്‌ബോള്‍, ക്രിക്കറ്റ്, കബഡി തുടങ്ങിയ കായിക വിനോദങ്ങളില്‍ പങ്കുകൊണ്ടു.
രാത്രി വൈകിയാണ് സംഘം മാഞ്ചസ്റ്ററില്‍ തിരിച്ചെത്തിയത്. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും പ്രസിഡന്റ് ടോമി കുര്യന്‍, സെക്രട്ടറി ഷിബ്‌സ് എന്നിവര്‍ നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല