സോണി ജോസഫ്
നോര്‍വിച്ച്: കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലായി നോര്‍വിച്ചിലെ ക്രൈസ്തവ കൂട്ടായ്മയ്ക്ക് അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച നാളുകളായിരുന്നു ജൂലൈ, ആഗസ്റ്റ് മാസങ്ങള്‍. ഇക്കാലയളവിനുളളില്‍ ദൈവാത്മാഭിഷിക്തരായ പ്രമുഖ വചന പ്രഘോഷകര്‍ ഇവിടെയെത്തി ദൈവവചനം പങ്കുവച്ച് കടന്നുപോയിട്ടുണ്ട്. അവര്‍ പകര്‍ന്നു തന്ന ദൈവകൃപയുടെ നിറവില്‍, ഇക്കുറി അഭിഷേകാഗ്നിയുമായി പാലാ കൊടുംമ്പിടി താബോര്‍ ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകനായ ജേക്കബ്ബ് വെളളമരുതുങ്കലച്ചന്‍ ഈ മാസം 27,28,29 തീയതികളില്‍ എത്തുന്നു. വാഗ്മിയും മരിയ ഭക്തനുമായ അച്ചന്റെ ധ്യാനത്തിനായുളള ഒരുക്കങ്ങള്‍ ഭംഗിയായി നടന്നുവരുന്നു. അറുപതിലേറെ പേര്‍ മുടങ്ങാതെ നടത്തുന്ന മുന്നൂറ്റി അറുപത് മണിക്കൂര്‍ ജാഗരണ പ്രാര്‍ത്ഥനയോടൊപ്പം എന്നും വൈകിട്ട് വെസ്റ്റ് ഏര്‍ലം ഹോളി അപ്പോസ്‌തോല്‍സ് പളളിയില്‍ തിരു കുര്‍ബാന എഴുന്നളളിച്ച് വെച്ചുകൊണ്ടുളള ആരാധനയും നടന്നുവരുന്നു.
മുതിര്‍ന്നവര്‍ക്കായുളള ധ്യാനത്തോടൊപ്പം കുട്ടികള്‍ക്കായി പ്രത്യേക ധ്യാനവും നടത്തുന്നുണ്ട്. കുട്ടികളുടെ ധ്യാനത്തിന് നേതൃത്വം നല്‍കുന്നത് അല്‍മായ പ്രേക്ഷിതനായ ജേക്കബ്ബ് ചെറിയാനാണ്. ധ്യാനത്തിന്റെ വിജയത്തിനായി കുട്ടികള്‍ മുടങ്ങാതെ ജപമാല അര്‍പ്പിച്ച് വരുന്നുണ്ട്. നോര്‍വിച്ചില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും മാത്രമല്ല ഇംഗ്ലണ്ടിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും ധാരാളം വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ ധ്യാനത്തില്‍ താമസിച്ചു പങ്കെടുക്കുവാനുളള അവസരങ്ങളും മുന്‍വര്‍ഷങ്ങളിലേതു പോലെ ഇക്കുറിയും ഒരുക്കിയിട്ടുണ്ട്. നോര്‍വിച്ച് സിറ്റിയുടെ തിരക്കില്‍ നിന്നും വിട്ടുമാറി ബസ് സ്‌റ്റേഷനില്‍ നിന്നും റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും വളരെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഹെവിറ്റ് സ്‌കൂളിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. വിശാലമായ കാര്‍പാര്‍ക്കിംഗ് സൗകര്യവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി പ്രത്യേക കുമ്പസാര സൗകര്യവും കൗണ്‍സിലിംഗ് സൗകര്യവും ഇവിടെയുണ്ട്. ധ്യാനത്തോടൊപ്പം പ്രത്യേക ശുശ്രൂഷകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ദൈവ നാമ മഹത്വത്തിനായി ഈസ്റ്റ് ആംഗ്ലിയായിലുടനീളം സ്തുത്യര്‍ഹമായ അജപാലന ശുശ്രൂഷ നടത്തുന്ന സീറോ മലബാര്‍ ചാപ്ലിനായ ഫാ. മാത്യൂജോര്‍ജ്ജ് വണ്ടാലക്കുന്നേലിന്റേയും നോര്‍വിച്ചിലെ മലയാളി കൂട്ടായ്മയുടെ ആത്മീയ ഗുരുവായ വെസ്റ്റ് ഏര്‍ലം പളളി വികാരി ഫാ. ലൗറി ലോക്കിയുടേയും അദ്ധ്യാത്മീക നേതൃത്വത്തില്‍ ഒരുക്കപ്പെടുന്ന ഈ ദൈവ വചന ശുശ്രൂഷയിലേയ്്ക്ക് കടന്നു വരാനും അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും എല്ലാ വിശ്വാസികളേയും ദൈവനാമത്തില്‍ ക്ഷണിക്കുന്നു.
ധ്യാനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം: Hewett school, NOrwich, NR12pw
സമയം: രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ആറ് മണി വരെ
കൂടുതല്‍ വിവരങ്ങള്‍ക്ക് ജോര്‍ജജ്് – 07878120858, ഷിനു – 07897338607, ഷിജൂ – 07722052154, മജു – 07859075428, ജയ്‌മോന്‍ – 07804494961, സോണി – 07515662202 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല