മോഡല്‍ ജസ്സീക്കലാല്‍ ഡല്‍ഹിയിലെ പബ്ബില്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലുള്ള ‘നോ വണ്‍ കില്‍ഡ് ജസ്സീക്ക’യ്ക്ക് ഒടുവില്‍ രംഗങ്ങളൊന്നും കട്ടുചെയ്യാതെതന്നെ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്കി. ഒപ്പം ഒരു എ-സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും നിര്‍മാതാക്കള്‍ സന്തുഷ്ടരാണ്. ജനവരി ഏഴിന് ചിത്രം പ്രദര്‍ശനത്തിനെത്തും. യു.ടി.വി.യുടെ വികാസ് ബെഹ്‌ലാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്.
രാജ്കുമാര്‍ ഗുപ്തയാണ് സംവിധായകന്‍. വിദ്യാ ബാലന്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജെസ്സീക്കയുടെ സഹോദരി സബ്രീനയുടെ വേഷമാണ് വിദ്യയ്ക്ക്. റാണി മുഖര്‍ജി ഈ ചിത്രത്തില്‍ ക്രൈം റിപ്പോര്‍ട്ടറായി അഭിനയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല