1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2015

ജോര്‍ജ് വര്‍ഗീസ്:ന്യൂകാസില്‍ സെന്റ്. ഗ്രിഗോറിയസ് യാക്കോബായ സുറിയാനി പള്ളിയുടെ പത്താമത് വാര്‍ഷികവും പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളും ന്യൂകാസില്‍ സെന്റ്. ഗ്രിഗോറിയസ് & സെന്റ്. അത്തനേഷ്യസ് കോപ്റ്റിക്ക് പളളിയില്‍ വച്ച് പൂര്‍വ്വാധികം ഭംഗിയായി നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.

നവംബര്‍ 6ന് വെളളിയാഴ്ച കൊടികയറി ആരംഭിക്കുന്ന പെരുന്നാള്‍ ആഘോഷ പരിപാടികള്‍ക്ക് നിയുക്ത ഇടവക വികാരി ഫാ. പീറ്റര്‍ കുര്യാക്കോസ് നേതൃത്വം നല്‍കും. നവംബര്‍ 7ന് ശനിയാഴ്ച നാലരയ്ക്ക് സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ മധ്യയൂറോപ്പ് മേഖലയുടെ പാത്രീയാര്‍ക്കല്‍ വികാരി അഭിവന്ദ്യ ഡോ.കുര്യാക്കോസ് മാര്‍ തേയോഫീലോസ് തിരുമേനി മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ന്യൂകാസില്‍ കാത്തലിക് കമ്യൂണിറ്റി ചാപ്ലയിന്‍ റവ.ഫാ.സജി തോട്ടത്തില്‍ ആശംസ പ്രസംഗം, പ്രദക്ഷിണം, നേര്‍ച്ച, ചെണ്ടമേളം, കരിമരുന്ന് പ്രയോഗം, ഉത്പന്ന ലേലം എന്നിവയ്ക്ക് ശേഷം നടക്കുന്ന സ്‌നേഹ വിരുന്നോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമാകും.

പെരുന്നാളിനോടനുബന്ധിച്ച് എല്ലാവര്‍ഷവും നടത്തി വരുന്ന ഇംഗ്ലണ്ട് നോര്‍ത്ത് ഈസ്റ്റില്‍ നിന്നും ജിസിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിക്കുന്നതാണ്. അര്‍ഹരായിട്ടുളളവര്‍ അവരുടെ പേരു വിവരം നേരത്തെ തന്നെ ബന്ധപ്പെട്ടവരെ അറിയിക്കേണ്ടതാണ്.

എന്ന് ഇടവക വികാരി ഫാ.ഗീവര്‍ഗീസ് തണ്ടായത്ത്

സെക്രട്ടറി എല്‍ദോ പോള്‍07828414528

ട്രസ്റ്റി സാജന്‍ ജോര്‍ജ്ജ് 07886842190

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.