ന്യൂസിലന്‍ഡില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ ജീവനോടെ ചുട്ടുകൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസും ഇന്റര്‍പോളും തിരയുന്നു. ഓക്‌ലാന്റ് മിഡില്‍ടണ്‍ ആശുപത്രി ഉദ്യോഗസ്ഥ രഞ്ജീത ശര്‍മ (28) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവിന്റെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയാറായിട്ടില്ല.
യുവതിയുടെ ശരീരം ദുരൂഹസാഹചര്യത്തില്‍ ഹണ്ട്‌ലിക്കു സമീപം നോര്‍ത്ത് ഐലന്‍ഡിലെ റോഡിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. യുവതിയെ ജീവനോടെയാണ് തീകൊളുത്തിയതെന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു.
ഭര്‍ത്താവാണ് കൊലപാതകത്തിനു പിന്നിലെന്നു സംശയിക്കുന്നു.ഇയാളെ തിരയുന്നതിന് ന്യൂസിലന്‍ഡ് പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. നാല് വയസ്സുള്ള മകനുമൊത്ത് ഭര്‍ത്താവ് ഫിജിയിലേക്ക് കടന്നിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഇയാളെ കണ്ടെത്തുന്നതിന് ഇന്റര്‍പോളുമായി ചേര്‍ന്ന് ശ്രമം നടത്തുകയാണെന്ന് മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ നൈജെല്‍ കീല്‍ പറഞ്ഞു. രഞ്ജീതയുടെ കുടുംബം ഫിജിയില്‍ നിന്നാണ് ന്യൂസിലന്‍ഡിലെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല