ലോകകപ്പ് ക്രിക്കറ്റില്‍ കെനിയക്കെതിരെ വിയര്‍ക്കാതെ വിജയിച്ച ന്യൂസീലാന്‍ഡ് ഓസീസിനു മുന്നില്‍ കീഴടങ്ങി.നാഗ്പൂരില്‍ ഇന്ന് നടന്ന കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 45.1 ഓവറില്‍ 206 റണ്‍സിന് ഓള്‍ ഔട്ടായി. വിജയലക്‌ഷ്യമായ 207 റണ്‍സ് 34 ഓവറില്‍ 3 വിക്കറ്റ് നഷ്ട്ടത്തില്‍ ഓസീസ് അടിച്ചെടുത്തു.
62 റണ്‍സ് നേടിയ ഷെയിന്‍ വാട്സന്‍ ആണ് ഓസിസ് വിജയത്തിന് ചുക്കാന്‍ പിടിച്ചത്.ബൌളിംഗ് നിരയില്‍ തിളങ്ങിയ ജോണ്‍സനും ടെയിറ്റും യഥാക്രമം 4 ,3 വിക്കറ്റുകള്‍ വീതം വീഴ്ത്തി.ന്യൂസീലാന്‍ഡ് ബാറ്റിംഗ് നിരയില്‍ മക്കല്ലം (52) വെട്ടോരി (44) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട സ്കോര്‍ നേടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല