തീവ്രവലതുപക്ഷ സ്വഭാവമുള്ള പാര്‍ട്ടികള്‍ ഹിംസ ഉപേക്ഷിക്കുകയാണെങ്കില്‍ ബ്രിട്ടനിലെ പകുതിപ്പേരും അവരെ പിന്‍താങ്ങുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. കുടിയേറ്റത്തിനെ എതിര്‍ക്കുന്നതും, മൂസ്‌ലീം തീവ്രവാദത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതുമായ പാര്‍ട്ടികളെ പിന്താങ്ങുമെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 48% പേരും അഭിപ്രായപ്പെട്ടു. കൂടാതെ പൊതു ഉടമസ്ഥതയിലുള്ള എല്ലാ കെട്ടിടങ്ങളിലും സെന്റ് ജോര്‍ജിന്റെയോ, രാജ്യത്തിന്റെയോ കൊടി ഉയര്‍ത്താന്‍ ഉത്തരവിടാനും ഈ പാര്‍ട്ടികള്‍ തയ്യാറാവണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
ബ്രിട്ടനിലെ മുന്‍നിര പാര്‍ട്ടികള്‍ക്ക് വംശീയതയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് ഈ സര്‍വ്വേയിലൂടെ വ്യക്തമാകുന്നതെന്ന് ആന്റി റാസിസത്തിന്റെ പ്രചാരകര്‍ ചൂണ്ടിക്കാട്ടുന്നു. ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ്, ബ്രിട്ടീഷ് നാഷണല്‍ പാര്‍ട്ടി തുടങ്ങിയ തീവ്രവാദ സ്വഭാവമുള്ള പാര്‍ട്ടികളെ പിന്താങ്ങുന്ന ഒരു രീതി അടുത്തിടെ ജനങ്ങള്‍ക്കിടയില്‍ കാണുന്നുണ്ട്.
ബ്രിട്ടീഷുകാര്‍ എന്നതിനേക്കാള്‍ ഇംഗ്ലീഷുകാര്‍ എന്ന ഐഡന്റിറ്റിയാണ് 39% പേരും ഇഷ്ടപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. വെറും അഞ്ച് ശതമാനം പേര്‍മാത്രമാണ് യൂറോപ്യന്‍ എന്ന് അറിയപ്പെടാനാഗ്രഹിക്കുന്നത്. കൂടാതെ യുകെയില്‍ മൂസ് ലീംകള്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്നതിനോട് ഭൂരിപക്ഷമാളുകളും യോജിക്കുന്നതായും സേര്‍ച്ച്‌ലൈറ്റ് ഡയറക്ടര്‍ നിക്ക് ലോലെസ് പറഞ്ഞു.
ഫ്രാന്‍സ്, നെതര്‍ലാന്റ്, ആസ്ത്രിയ എന്നീ രാജ്യങ്ങളിലുള്ളതിനെക്കാള്‍ ശക്തമായ രീതിയിലാണ് ബ്രിട്ടനില്‍ തീവ്ര വലതുപക്ഷ അനുഭാവം പ്രകടമാകുന്നതെന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്. മൂന്‍ വിദേശ സെക്രട്ടകറി മിലിബാന്‍ഡ്, ലെഫ്റ്റ് വിങ് ലേബര്‍ സെക്രട്ടറി ജോണ്‍ ക്രൂസൈഡ് എന്നിവരാണ് ഔദ്യോഗികമായി ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വലതുപക്ഷ തീവ്രവാദികളുടെ ഉയര്‍ച്ചയെ പേടിക്കുന്ന പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനും ലേബര്‍ ലീഡര്‍ എഡ് മിലിബാന്‍ഡിനും ഈ സര്‍വ്വേ റിപ്പോര്‍ട്ട് വെല്ലുവിളിയാണുയര്‍ത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല