പങ്കാളിയെ ചീത്ത വിളിക്കുന്ന പുരുഷനും സ്ത്രീയും ഇനി സൂക്ഷിക്കുക. നിങ്ങള്‍ ശിക്ഷിക്കപ്പെടാന്‍ സാധ്യതയുണ്ട്. കാരണം ജീവിത പങ്കാളിയെ ചീത്തവിളിക്കുന്നത് ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്നാണ് ബ്രിട്ടീഷ് ലാന്റ്മാര്‍ക്ക് സുപ്രീംകോടതി വിധിയില്‍ പുറപ്പെടുവിച്ചിട്ടുള്ളത്.
ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയിലോ, കമിതാക്കള്‍ക്കിടയിലോ ഒരാള്‍ മറ്റൊരാളെ അസഭ്യം പറയുകയാണെങ്കില്‍ അത് ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും. ഭര്‍ത്താവിന്റെ ചീത്ത വിളി സഹിക്കവയ്യാതെ ഭര്‍ത്തൃഗൃഹം വിട്ട് പോരേണ്ടി വന്ന സ്ത്രീയുടെ പരാതി പരിഗണിക്കവെയാണ് കോടതി ഈ വിധി പ്രഖ്യാപിച്ചത്. ഭര്‍ത്താവ് ശാരീരികമായി പീഡിപ്പിച്ചില്ലെങ്കിലും വാക്കാല്‍ പീഡനം നടത്തിയതായി കോടതി കണ്ടെത്തി. ഇതേ തുടര്‍ന്ന് ലേഡി ഹെയ്‌ലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.
പീഡനം എന്ന വാക്കിനെ കുറിച്ച് ലേഡി ഹെയ്ല്‍ പറയുന്നതിങ്ങനെ, വളരെ വിപുലമായ അര്‍ത്ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്ന വാക്കാണിത്. പലതരത്തിലുള്ള പെരുമാറ്റങ്ങളെ പീഡനത്തിന്റെ പരിധിയില്‍പ്പെടുത്താം. ഗവണ്‍മെന്റോ ഔദ്യോഗിക വൃത്തങ്ങളോ അല്ല ആ വാക്കിന് അര്‍ത്ഥം നല്‍കേണ്ടത്. അതിനുള്ള അധികാരം കോടതിയ്ക്ക് മാത്രമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല