വെള്ളം അമൂല്യമായ പദാര്‍ത്ഥമാണ്. പ്രാണവായു കഴിഞ്ഞാല്‍ ജീവജാലങ്ങളുടെ നിലനില്‍പിന്റെ അവശ്യോപാധികളില്‍ തൊട്ടടുത്ത സ്ഥാനം ശുദ്ധജലത്തിനാണെന്ന വസ്തുത കുട്ടികള്‍ക്കുപോലും അറിയാവുന്ന പ്രാഥമികപാഠം. ഭൗമോപരിതലത്തിന്റെ എഴുപത്തഞ്ച് ശതമാനത്തോളം വെള്ളത്താല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നുവെന്നാണ് കണക്ക്.
പൂര്‍ണവളര്‍ച്ചയെത്തിയ ആളുടെ ശരീരനിര്‍മിതിയുടെ 70 ശതമാനവും വെള്ളമാണെന്നാണ് ശാസ്ത്രംപറയുന്നത്. കുട്ടികളില്‍ ഇത് 80 ശതമാനം വരും. ഈ അളവില്‍നിന്ന് ഒരു ശതമാനം കുറയുമ്പോഴേക്കും ദാഹം അനുഭവപ്പെടുന്നു എന്നത് ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനും ആരോഗ്യകരമായ നിലനില്‍പിനും ജലത്തിന്റെ അനുപാതം താഴാതെ നിലനിര്‍ത്തേണ്ടതിന്റെയും അനിവാര്യത വിളിച്ചറിയിക്കുന്നു.
ധാരാളം വെള്ളം കുടിക്കുന്നത് ചിലതരം അര്‍ബുദങ്ങള്‍ വരെ തടയുമെന്നാണ് ആരോഗ്യ ശാസ്ത്രം പറയുന്നത്. ഇങ്ങനെ പല യഥാര്‍ത്ഥ വത്സതുതകള്‍ വെള്ളത്തെ ചുറ്റിപ്പറ്റി നില്‍ക്കുമ്പോള്‍ തന്നെ ഒരുപാട് അബദ്ധധാരണകളും കെട്ടുകഥകളും മിത്തുകളും വെള്ളത്തെക്കുറിച്ച് നിലനില്‍ക്കുന്നുണ്ട്. അത്തരത്തിലുളള ചില മിത്തുകളിലെ യാഥാര്‍ത്ഥ്യങ്ങള്‍ ഒന്ന് പരിശോധിക്കാം.
മിത്ത് നമ്പര്‍ 1: ശരീരത്തിന്റെ നിര്‍ജ്ജലീകരണം(ജലാംശം നഷ്ടപ്പെടുന്ന അവസ്ഥ) കാരണം ദിവസവും ചുരുങ്ങിയത് എട്ട് ഗ്ലാസ്സ് വെള്ളം കുടിക്കണം
ഒരുപക്ഷെ ഏറ്റവും കൂടുല്‍ ആളുകള്‍ വിശ്വസിക്കുന്ന തെറ്റായ ധാരണയാണിത്. കുപ്പിവെള്ളം വില്‍ക്കുന്ന ബ്രാന്‍ഡുകളെ സഹായിക്കുമെന്നല്ലാതെ ഇതില്‍ തരിമ്പും വാസ്തവമില്ല.
ശരീരത്തിന് ദിവസവും ഒരു നിശ്ചിത ശതമാനം വെള്ളം വേണമെന്നത് സത്യമാണ്. ദിവസവും ആറ് മുതല്‍ എട്ട് ഗ്ലാസ്സ് വരെ ഫ്‌ളോയിഡ്(ദ്രവ പദാര്‍ത്ഥം) ശരീരത്തിന് വേണമെന്നാണ് ബ്രിട്ടീഷ് ഡയറ്റിക് അസോസിയേഷന്‍ പറയുന്നത്. നമ്മള്‍ കഴിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ നിന്നു തന്നെ 80 മുതല്‍ 90 ശതമാനം വെള്ളം ലഭിക്കുന്നുണ്ട്. കൂടാതെ ചായ കാപ്പി പാല്‍ തുടങ്ങിയവയില്‍ നിന്നും വെള്ളം ലഭിക്കുന്നുണ്ട്. അത്‌കെണ്ട് തന്നെ ഈ വാദം തികച്ചും തെറ്റാണ്.
മിത്ത് നമ്പര്‍ 2: ചായയും കാപ്പിയുമടക്കമുള്ള പാനീയങ്ങള്‍ ശരീരത്തിലെ ജലാംശം നീക്കും
ഇത് സത്യമാണ്. കോഫി ശരീരത്തിലെ ജലാംശം നീക്കം ചെയ്യാന്‍ പ്രേരിപ്പിക്കും. അത്‌കൊണ്ടാണ് കോഫി കുടിച്ച് കഴിഞ്ഞാല്‍ ദാഹം അനുഭവപ്പെടുന്നത്.
മിത്ത് നമ്പര്‍ 3: വെള്ളം നിരുപദ്രവകാരമായ ഒന്നാണ്
വെള്ളത്തില്‍ അപകടകരമായ ഒന്നും തന്നെയില്ല എന്നാണ് സാധാരണ പറയപ്പെടുന്നത്. പക്ഷെ ഒരളവില്‍ കൂടുതല്‍ കുടിക്കുന്നതും പ്രശ്‌നമാണ്. അളവില്‍ക്കൂടുതല്‍ വെള്ളം കുടിക്കുന്നത് ശരീരത്തിനെ കൂടുതല്‍ കുഴപ്പങ്ങളില്‍ ചാടിക്കാനേ സഹായിക്കൂ.
മിത്ത് നമ്പര്‍ 4: പൈപ്പ് വെള്ളത്തെക്കാള്‍ നല്ലത് കുപ്പി വെള്ളമാണ്
നേരത്തെ പറഞ്ഞത് പോലെ കൂപ്പിവെള്ളം വില്‍ക്കുന്ന ബ്രാന്‍ഡുകളെ സഹായിക്കാനുതകുന്ന ഒരബദ്ധ ധാരണയാണിത്. പലപ്പോഴും വേണ്ടത്ര ടെസ്റ്റുകളും മറ്റും നടത്താതെ മലിനമായ ജലമാണ് കുപ്പിയിലാക്കി വില്‍പ്പനയ്ക്ക് വയ്ക്കുന്നത്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. നേരെ മറിച്ച ് ടാപ്പ് വാട്ടര്‍ നിരന്തരം ടെസ്റ്റുകള്‍ക്ക് വിധേയമാകുന്നതിനാല്‍ കുപ്പിവെള്ളത്തെക്കാള്‍ എന്തുകൊണ്ടും സുരക്ഷിതമാണ്.
മിത്ത് നമ്പര്‍ 5: വെള്ളം ഭാരം കുറക്കാന്‍ സഹായിക്കും
ഇതില്‍ കുറച്ച് സത്യമുണ്ട്. കുറച്ച് മാത്രം. ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് വെള്ളം കുടിച്ചാല്‍ കുറച്ച് മാത്രമേ കഴിക്കാന്‍ സാദിക്കൂ എന്ന് ചില പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. പക്ഷെ പ്രധാന കാര്യമെന്താണെന്ന് വച്ചാല്‍ വെള്ളം ഒരിക്കലും തടി കുറയ്ക്കുന്നില്ല,കുറച്ച് കഴിക്കാന്‍ പ്രേരിപ്പിക്കുന്നു.അത്രമാത്രം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല