1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2012

പഞ്ചസാര ഹാനികരം

ഒരു സിഗരറ്റ് വലിക്കുന്നത് പോലെ തന്നെ ആരോഗ്യത്തിനു ഹാനികരമാണ് പഞ്ചസാരയും. കാലിഫോര്‍ണിയ യൂണിവേര്‍സിറ്റിയുടെ ഗവേഷണത്തിലാണ് ഷുഗര്‍ മദ്യത്തിനെ പോലെ തന്നെ നിയന്ത്രിക്കേണ്ട ഒന്നാണെന്ന് കണ്ടെത്തിയത്‌.

ഒരു മണിക്കൂര്‍ നേരത്തെ ഉറക്കം നിങ്ങളെ സന്തോഷിപ്പിക്കുന്നു. ദാനിയല്‍ കാനിമാന്‍ എന്നാ യു.എസ്.സൈക്കോളജിസ്റ്റിന്റെ പഠനത്തില്‍ ഒരു വലിയ വരുമാനം കിട്ടുന്നത് നമ്മളെ അധികമൊന്നും സന്തോഷിപ്പിക്കുന്നില്ല. എന്നാല്‍ 60000 ഡോളര്‍ ലഭിക്കുന്നതിനേക്കാള്‍ നമ്മളെ സന്തോഷിപ്പിക്കുന്നത് രാത്രി ഒരു മണിക്കൂര്‍ കൂടുതല്‍ ഉറങ്ങാന്‍ സാധിക്കുന്നതാണ്.

വ്യായാമം തടി കുറയ്ക്കില്ല

ഭക്ഷണം കുറച്ചില്ലെങ്കില്‍ വ്യയം ചെയ്യുന്നത് കൊണ്ട തടി കുറയില്ല. ഡയറ്റിങ്ങ് ഇല്ലാതെ 12 ആഴ്ച കാര്‍ഡിയോ വാസ്കുലാര്‍ വ്യായാമങ്ങള്‍ ചെയ്ത ആളുകള്‍ക്ക് ശരീര ഭാരത്തില്‍ വലിയ കുറവ്‌ അനുഭവപ്പെട്ടില്ല എന്ന് ബ്രിട്ടിഷ്‌ ജേര്‍ണല്‍ ഓഫ് സ്പോര്‍ട്സ്‌ മെഡിസിന്റെ പഠനത്തില്‍ വെളിപ്പെട്ടു. പക്ഷേ വ്യായാമം കൊണ്ട് മറ്റു ഗുണങ്ങള്‍ ഒരുപാടുണ്ടെന്നു മറക്കരുത്.

ച്യൂയിംഗ് ഗം തലച്ചോറിന്‍റെ ശക്തി വര്‍ദ്ധിപ്പിക്കുന്നു

കോഫിക്ക് പകരം ച്യൂയിംഗ് ഗം ഉപയോഗിച്ച് നോക്കു. മിന്റ് ഫ്ലേവര്‍ ഉള്ള ച്യൂയിംഗ് ഗം ഉപയോഗിക്കുന്നത് ക്ഷീണം കുറയ്ക്കുമെന്ന് കൊവെന്‍ട്രി യൂനിവേഴ്സിറ്റിയുടെ പഠനത്തി കണ്ടെത്തി. കൂടാതെ പരീക്ഷയിലെ മാര്‍ക്കുകള്‍ കൂട്ടാനും ഓര്‍മ ശക്തി 35ശതമാനം കൂട്ടാനും ഇത് കൊണ്ട പറ്റുമെന്ന് കൂടുതല്‍ പഠനങ്ങള്‍ വ്യക്തമാക്കി.

കോഫി വിഷാദം അകറ്റും

ഹവാര്‍ഡ് സ്കൂള്‍ ഓഫ് പബ്ലിക്‌ ഹെല്‍ത്തിന്റെ പഠനപ്രകാരം സ്ത്രീകള്‍ ദിവസേന മൂന്നോ നാലോ കപ്പ് കോഫി കുടിക്കുന്നത് 20 ശതമാനത്തോളം വിഷാദം കുറയ്ക്കുമെന്ന് കണ്ടെത്തി. 80,000 സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ നിന്നും രണ്ടു കപ്പ് കോഫി ദിവസവും കുടിക്കുന്നത് ആത്മഹത്യ പ്രവണത കുറയ്ക്കുമെന്ന് മുന്‍പ് നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.

ശുഭാപ്തി വിശ്വാസം ജീവന്‍ രക്ഷിക്കും


ഹൃദയാരോഗ്യം വര്‍ദ്ധിക്കുന്നതിന് ശുഭാപ്തി വിശ്വാസം കാരണമാകുമെന്ന് പുതിയ പഠനഫലം. ഡ്യൂക്ക് യൂണിവേര്‍സിറ്റിയാണ് ഇതിനെ സംബന്ധിച്ച് ഗവേഷണം നടത്തിയത്. ജീവിതത്തെ പോസിറ്റീവ് ആയി കാണുന്ന ഹൃദയരോഗികള്‍ക്ക് കൂടുതല്‍ ആയുസ്സ്‌ ഉണ്ടെന്നു ഇവര്‍ കണ്ടെത്തി.

എ.ടി.എം. മെഷീനിലെ ശുചിത്വമില്ലായ്മ

എ.ടി.എം. മെഷീന്‍ കക്കൂസിനത്രയും രോഗാണുക്കള്‍ നിറഞ്ഞതാണ് എന്ന് ഈയടുത്ത് ബ്രിട്ടനിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിരുന്നു. ഈ മെഷീന്‍ ഉപയോഗിച്ച് പണം പിന്‍വലിച്ചാല്‍ കൈ കഴുകണം എന്നാണു ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

സ്ത്രീകള്‍ ലോലഹൃദയര്‍

ഹൃദയാഘാതം ഒന്‍പതു മടങ്ങ്‌ വരെ സ്ത്രീകളില്‍ അധികമായി സംഭവിക്കുന്നു എന്ന് പഠനം. അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ അധികമായി സ്രവിക്കുന്നതിനാലാണ് ഹൃദയാഘാതം സംഭവിക്കുന്നത്.

ഒരു ശതമാനത്തില്‍ താഴെ ബാക്ടീരിയകള്‍ മാത്രം രോഗം പരത്തുന്നു

നമ്മുടെ ചര്‍മ്മത്തില്‍ മാത്രം 1000ത്തോളം ബാക്റ്റീരിയകള്‍ ഉണ്ട് എന്നാണു കണക്കാക്കുന്നത്. ഇതില്‍ മിക്കവാറും ബാക്ടീരിയകള്‍ പ്രശ്നക്കാരല്ല. ഏകദേശം ഒരു ശതമാനത്തില്‍ കുറവുള്ള ബാക്ടീരിയകള്‍ മാത്രമാണ് രോഗം പരത്തുന്നത്.

ഓടുന്നതിന് മുന്‍പുള്ള വാം അപ്പ് സഹനശക്തി വര്‍ദ്ധിപ്പിക്കും

വ്യായാമം തുടങ്ങുന്നതിനു മുന്‍പ് വാം അപ് ചെയ്യുന്നത് നമ്മുടെ ശരീരത്തിന് വളരെ ഗുണം ചെയ്യും. അതെ പോലെതന്നെ ഇത് മാനസികമായി സഹന ശക്തി വര്‍ദ്ധിപ്പിക്കും എന്നും പഠനങ്ങള്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.