പ്രമേഹത്തിന്റെ തോത് അളക്കാൻ ഇനിമുതൽ ശരീരത്തിൽ സൂചി കുത്തിയിറക്കേണ്ട. പകരം കൈയിൽ ഒരു ടാറ്റൂ കുത്തിയാൽ മതി.
കാലിഫോർണിയയിലെ സാൻഡിയാഗോ സർവകലാശാലയിലെ ഗവേഷകരാണ് ടാറ്റൂ വികസിപ്പിച്ചത്. പ്രമേഹരോഗികൾക്ക് സ്വയം ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ലളിതമാണ് ഈ പുതിയ സംവിധാനം.
ടാറ്റൂവിലേക്ക് ഇലക്ട്രോഡുകൾ പതിപ്പിച്ച് ഒരു സെൻസറിനൊപ്പം ചേർത്തു വക്കുകയാണ് ചെയ്യുക. ഓരോ തവണ ഭക്ഷണശേഷവും ഇലക്ട്രോഡുകൾ പത്തു മിനിട്ടു നേരത്തേക്ക് വൈദ്യുതി കടത്തിവിടും. ഈ വൈദ്യുതി ഗ്ലൂക്കോസിനെ വലിച്ചെടുത്ത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് എത്രയെന്ന് കണക്കാക്കും.
ഇലക്ട്രോ കെമിക്കൽ സാങ്കേതിക വിദ്യയാണ് ടാറ്റൂവിൽ ഉപയോഗിക്കുന്നത്. നേരത്തെ ഇതേ സാങ്കതിക വിദ്യ ഉപയോഗിച്ച് ഗ്ലൂക്കോവാച്ച് എന്ന ഉപകരണം പുറത്തിറങ്ങിയിരുന്നു. എന്നാൽ ത്വക്കിന് അലർജി ഉണ്ടാക്കിയതിനാൽ അത് വേണ്ടത്ര വിജയിച്ചില്ല.
പ്രമേഹത്തിന്റെ തോത് ലളിതമായ മാർഗത്തിലൂടെ അറിയാൻ സാധിക്കുന്ന ഈ സംവിധാനം പ്രമേഹ രോഗികൾക്ക് ആശ്വാസമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല