പഞ്ചാബിലെ വലിയ പൂന്തോട്ടങ്ങളുടെ സൌന്ദര്യങ്ങളുമായി മല്ലൂസിംങ്ങ് എത്തുന്നു. പഞ്ചാബിലെ ചിത്രീകരണത്തിനിടയില്‍ പട്യാല എന്ന ഗ്രാമത്തിലെത്തിയ സംവിധായകനും ക്യാമറമാനും ഞെട്ടിപ്പോയി. നിറയെ പൂക്കളുമായി വലിയ പൂന്തോട്ടങ്ങളാണ് പട്യാല നിറയെ. പിന്നെ ഗാനങ്ങളൊക്കെ അവിടെവെച്ചാണ് ചിത്രീകരിച്ചത്.
ഇന്ത്യയുടെ ഹൃദയഭുമിയില്‍ ഏക്കറുകളോളം പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. ഇൌ തോട്ടത്തിലെ പൂക്കള്‍ വില്‍പ്പനയ്ക്കല്ല. വിത്തുകള്‍ വിദേശത്തേക്കു കയറ്റി അയക്കാനാണു പൂക്കൃഷിയെന്ന് ഉടമസ്ഥര്‍ പറഞ്ഞു. വൈകാതെ മല്ലുസിങ്ങിന്റെ യൂണിറ്റ് പൂന്തോട്ടത്തിലെത്തി പൂക്കള്‍ ഫ്രെയിമിലാക്കി. പഞ്ചാബില്‍ ഏതാണ്ടു പൂര്‍ണമായും ചിത്രീകരിച്ച ആദ്യ മലയാള സിനിമ എന്ന പെരുമയോടെയാണ് മല്ലുസിങ് തിയറ്ററിലെത്തുന്നത്. 47 ദിവസമാണു പഞ്ചാബില്‍ ചിത്രീകരണത്തിനെടുത്തത്. എട്ടു ദിവസം ഒറ്റപ്പാലത്ത് ഫ്ലാഷ്ബാക്ക്. പോക്കിരിരാജയ്ക്കും സീനിയേഴ്സിനും ശേഷമുള്ള വൈശാഖിന്റെ ചിത്രമാണ് മല്ലുസിങ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല