മൊഹാലി: ഐ.പി.എല്ലില്‍ പഞ്ചാബ് കിംഗ്‌സിന്റെ ദയനീയ പ്രകടനം കണ്ട് ഉടമകളിലൊരാളായ പ്രീതി സിന്റയ്ക്ക് മതിയായി. ഒടുവില്‍ പ്രീതി ചെറിയൊരു കടുംകൈയ്ക്ക തന്നെ മുതിര്‍ന്നിരിക്കുകയാണ്. തോല്‍വികളേറ്റ് തളര്‍ന്നുകിടക്കുന്ന താരങ്ങള്‍ക്ക് ഉത്തേജകമായി ഒരു പ്രസംഗം തന്നെയാണ് ഈ ബോളിവുഡ് താരം നല്‍കിയിരിക്കുന്നത്.
തോല്‍വികള്‍ സ്വാഭാവികമാണെന്നും അതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മുന്നോട്ടുപോകണമെന്നുമാണ് തന്റെ ‘ പ്രചോദനപരമായ പ്രസംഗത്തില്‍’ പ്രീതി താരങ്ങളോട് ഉപദേശിച്ചിരിക്കുന്നത്. എതിരാളികള്‍ എത്ര കരുത്തരായാലും ഭയപ്പെടരുതെന്നും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കണമെന്നും താരങ്ങളോട് പ്രീതി ആവശ്യപ്പെട്ടിട്ടുണ്ട്.
പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തുള്ള മുംബൈയുമായിട്ടാണ് ഇന്ന് പഞ്ചാബ് കളിക്കാനിറങ്ങുന്നത്. നിലവില്‍ പോയിന്റ് പട്ടികയില്‍ പത്താംസ്ഥാനത്താണ് പഞ്ചാബ്. ഇന്നലെയെത്തിയ കൊച്ചി പോലും ടീമിനേക്കാള്‍ എത്രയോ മുന്നിലാണ്.
പ്രീതി നടത്തിയ പ്രസംഗത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മികച്ച പ്രകടനം നടത്തുമോ അതോ മലിംഗയ്ക്കും സച്ചിനും മുന്നില്‍ മുട്ടുമടക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല