സ്വന്തം ലേഖകന്‍: പട്ടാളം ആയാലെന്താ, എന്റെ അച്ഛനല്ലേ? മൂന്നു വയസുകാരിയുടെ സ്‌നേഹത്തിനു മുന്നില്‍ അമേരിക്കന്‍ സൈനിക നിയമങ്ങള്‍ കണ്ണടച്ചു. ലോകത്തിലെ ഏറ്റവും കര്‍ശന നിയമങ്ങളുള്ള സൈന്യമാണ് അമേരിക്കയുടേത് എന്നോര്‍ക്കണം. എന്നാല്‍ മൂന്ന് വയസ്സുകാരിയായ കാര ഒഗ്ലെസ്ബിയുടെ പിതൃസ്‌നേഹത്തിന് മുന്നില്‍ അമേരിക്കയുടെ കര്‍ശന നിയമങ്ങള്‍ പോലും ഒരു നിമിഷം കണ്ണടച്ചു. ഒമ്പത് മാസം മുമ്പ് ഗള്‍ഫിലേക്ക് ഒരു സൈനികനീക്കത്തിന്റെ ഭാഗമായി പോയതായിരുന്നു അമേരിക്കന്‍ സൈന്യത്തിലെ ഉദ്യോഗസ്ഥനായ കാരയുടെ അച്ഛന്‍. മിഷന്‍ പൂര്‍ത്തിയാക്കി അച്ഛനടക്കമുള്ള സൈനികാംഗങ്ങള്‍ തിരിച്ചെത്തിയപ്പോഴായിരുന്നു അതുവരെ അച്ഛനെ കാണാതെ പിടിച്ചുനിന്ന കാരയുടെ സ്‌നേഹപ്രകടനം. കൊളാറാഡോയിലെ ഫോര്‍ട്ട് കാര്‍സനില്‍ വിലക്കുകള്‍ മറികടന്ന് അവള്‍ അച്ഛന്റെ അടുത്തേക്ക് ഓടി. കെട്ടിപ്പിടിച്ച് ഉമ്മവെച്ചു.അതും കടുത്ത നിയന്ത്രണങ്ങളുള്ള അമേരിക്കന്‍ സൈന്യം നോക്കി നില്‍ക്കെ. ബാരിക്കേഡുകള്‍ മറികടന്ന് അടുത്തെത്തിയ കാര അച്ഛനെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു. ഏതാണ്ട് മുന്നൂറോളം സൈനികര്‍ അത് കണ്ട് ചിരിച്ചുനിന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ രസകരമായ ഈ വീഡിയോ കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല