ലണ്ടന്‍: പണപ്പെരുപ്പം ഉയരാന്‍ തുടങ്ങിയതോടെ പലിശനിരക്ക് വര്‍ധിപ്പിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിനുമേല്‍ സമ്മര്‍ദ്ദമേറി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 3.7 ശതമാനമായിരുന്നു പലിശനിരക്ക്.
ജനുവരിയിലെ കണക്ക് പുറത്തുവരുമ്പോള്‍ നിരക്ക് 4.1 ശതമാനത്തിലെത്തുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ആശങ്കപ്പെടുന്നുണ്ട്. മൂല്യവര്‍ധന നികുതിയിലുണ്ടായ വര്‍ധനവ് പണപ്പെരുപ്പനിരക്കിനെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നാണ് കണക്കാക്കുന്നത്.
അതിനിടെ പണപ്പെരുപ്പം ഉയര്‍ന്നതോടെ ബാങ്കിന്റെ ‘മോണിറ്ററി പോളിസി കമ്മിറ്റി ‘യ്ക്കുമേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ട്. 0.5 ശതമാനമെന്ന പലിശനിരക്കില്‍ മാറ്റം വരുത്താന്‍ ഗവര്‍ണര്‍ മെര്‍വിന്‍ കിംഗിനും ഉദ്യോഗസ്ഥര്‍ക്കും സമ്മര്‍ദ്ദമുണ്ട്.
പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നതോടെ പലിശനിരക്ക് കൂട്ടണമെന്ന് കഴിഞ്ഞമാസംതന്നെ ആവശ്യമുയര്‍ന്നിരുന്നു. സാമ്പത്തികപ്രതിസന്ധിയും തൊഴിലില്ലായ്മയും മൂലം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കടുത്ത ഞെരുക്കത്തിലാണെന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല