1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2011

ലണ്ടന്‍: ബ്രിട്ടനില്‍ ഭക്ഷ്യപണപ്പെരുപ്പത്തില്‍ കഴിഞ്ഞ മാസം കുറവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. അതേ സമയം ഭക്ഷ്യേതരസാധനങ്ങളുടെ വില ഉയര്‍ന്നതായും ബ്രിട്ടീഷ് റീടെയില്‍ കണ്‍സോഷ്യത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരിയില്‍ ഭക്ഷ്യോല്‍പന്നങ്ങളുടെ വിലയില്‍ 1% കുറവ് രേഖപ്പെടുത്തി 4.5%മായി. എന്നാല്‍ ഭക്ഷ്യേതര ഉല്പന്നങ്ങളുടെ വിലയില്‍ 0.3% ഉയര്‍ച്ച രേഖപ്പെടുത്തി.

എണ്ണ വില ഉയരുന്ന സാഹചര്യത്തില്‍ ഭക്ഷ്യോല്‍പന്നങ്ങളുടെ വില സമീപഭാവിയില്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ബ്രിട്ടീഷ് റിടെയില്‍ കണ്‍സോഷ്യം നല്‍കുന്നുണ്ട്. ഉല്പന്നങ്ങള്‍ക്ക് വന്‍ വില ഈടാക്കാന്‍ നിര്‍മാതാക്കളെയും വിതരണക്കാരെയും നിര്‍ബന്ധിതമാക്കുമെന്നും അവര്‍ പറയുന്നു.

ഭക്ഷ്യോല്‍പന്നങ്ങളുടെ വില കൂടുന്ന ഹൈ സ്ട്രീറ്റ് ഷോപ്പുകളിലെ കച്ചവടത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഗാര്‍ഹി­ക ഉല്‍പനങ്ങളുടെ വില്‍പനയില്‍ 0.4% കുറവുണ്ടായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഡിസ്‌­പോസിബിള്‍ വ­രു­മാ­നത്തിലുള്ള കുറവും ജനുവരിയില്‍ വാറ്റ് 17.5%ത്തില്‍ നിന്നും 20% മായതും ഇതിനുകാരണമാണെന്ന് ബി.ആര്‍.സി പറയുന്നു. ഓണ്‍ലൈന്‍ ഷോപ്പിങ് ആന്റ് െ്രെപസ് കംപാരിസണ്‍വൈബ്‌­സൈറ്റായ കേല്‍ക്കൂ നടത്തിയ സര്‍വ്വേയില്‍ ഹൗസ്‌­ഹോള്‍ഡ് ഇന്‍കം ഈവര്‍ഷം 1.5%(233പൗണ്ട്) ആകാന്‍സാധ്യതയുള്ളതായി കണ്ടെത്തിയിരുന്നു. 2015ഓടെ 26,000 ഹൈ സ്ട്രീറ്റ് ഷോപ്പുകള്‍ അടുച്ചുപൂട്ടാന്‍ സാധ്യതയുളളതായും അതില്‍ 10,000 ഈ വര്‍ഷം തന്നെയുണ്ടാകുമെന്നും ഇവര്‍ പ്രവചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.