യുകെയില്‍ പണപ്പെരുപ്പ നിരക്ക് കുതിച്ചുയരുന്നു. ഇതിന് അനുബന്ധമായി ഉപഭോക്തൃ വില സൂചിക നവംബറിലെ 3.3 ശതമാനത്തില്‍ നിന്ന് ഡിസംബറായപ്പോള്‍ 3.7 ശതമാനമായി ഉയര്‍ന്നു.
ഇതേകാലത്ത് ചില്ലറ വില സൂചിക 4.7 ശതമാനത്തില്‍ നിന്ന് 4.8 ശതമാനമായിട്ടുണ്ട്. മോര്‍ട്ട്ഗേജ് പലിശയും ഉള്‍പ്പെടുന്നതാണ് ചില്ലറ വില സൂചിക.
ഇതോടെ പലിശ നിരക്ക് ഉയര്‍ത്തി പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ബാങ്ക് ഒഫ് ഇംഗ്ളണ്ട് നിര്‍ബന്ധിതമാവുമെന്നാണ് സാമ്പത്തിക കാര്യ വിദഗ്ദ്ധരുടെ വിലയിരുത്തല്‍.പണപ്പെരുപ്പ നിരക്ക് രണ്ട് ശതമാനത്തില്‍ എത്തിക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം.അതിനു പലിശ നിരക്ക് കൂട്ടുകയല്ലാതെ മറ്റൊരു മാര്‍ഗവും ബാങ്കിന്റെ മുന്പിലില്ല.
അടുത്തിടെ വാറ്റ് 17.5 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി ഉയര്‍ത്തിയത് ഇനിയും പണപ്പെരുപ്പത്തിന്റെ തോത് വര്‍ദ്ധിപ്പിച്ചേക്കാം.എയര്‍ ട്രാന്‍സ്പോര്‍ട്ട് നിരക്ക്, എണ്ണവില, ഭക്ഷ്യ സാധന വില എന്നിവയാണ് പണപ്പെരുപ്പം വര്‍ദ്ധിപ്പിച്ച പ്രധാന ഘടകങ്ങളെന്നാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ വിലയിരുത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല