1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2011

ലണ്ടന്‍: പണം കടം വാങ്ങുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. പണം നല്‍കുന്ന മുന്‍നിര സ്ഥാപനങ്ങള്‍ തമ്മിലുള്ള മത്സരം നിങ്ങളുടെ ലോണിന്റെ ചിലവ് കുറയ്ക്കും. പലിശ നിരക്ക് കുറച്ചും ആകര്‍ഷകമായ ഓഫറുകള്‍ മുന്നോട്ടുവച്ചും ഇത്തരം സ്ഥാപനങ്ങള്‍ മുന്നോട്ടുവരികയാണ്.

പേഴ്‌സണല്‍ ലോണിന്റെ പലിശ നിരക്ക് 15,000 പൗണ്ടിന് 7% ത്തിലും താഴാനിടയുണ്ടെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. ക്രഡിറ്റ് കാര്‍ഡ് ബാലന്‍സ് ട്രാന്‍സ്ഫര്‍ നിരക്ക് ഇതിന് ആനുപാതികമായി കുറയും. കഴിഞ്ഞ വര്‍ഷം ബാര്‍ക്ലെകാര്‍ഡ് പതിനേഴ് മാസത്തേക്ക് 0% ബാലന്‍സ് ട്രാന്‍സ്ഫര്‍ ഡീല്‍ കൊണ്ടുവന്നിരുന്നു.

എന്നാല്‍ ഇന്നലെ ഇതേ സ്‌കീം നാഷന്‍വൈഡ് കൊണ്ടുവന്നതോടെ ബാര്‍ക്ലെ പതിനേഴ് മാസം എന്നുള്ളത് പതിനെട്ടാക്കി മാറ്റിയിട്ടുണ്ട്. കടം നല്‍കുന്ന മറ്റ് സ്ഥാപനങ്ങളായ എം.ബി.എന്‍.എ, വര്‍ജിന്‍, അമേരിക്കന്‍ എക്‌സ്പ്രസ് എന്നിവ ഈ സ്‌കീം പിന്‍തുടരുമെന്നാണ് െ്രെപസ് താരതമ്യം ചെയ്യുന്ന സംഘമായ ഉസ്‌വിച്ചിന്റെ പ്രവചനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.