1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 6, 2011

യൂറോപ്യന്‍ രാജ്യങ്ങളിലെ സാമ്പത്തികമാന്ദ്യം എത്രത്തോളം രൂക്ഷമാണ് എന്നറിയണമെങ്കില്‍ അയര്‍ലണ്ടിനെ നോക്കിയാല്‍ മതി. രൂക്ഷമായ സാമ്പത്തികമാന്ദ്യത്തില്‍നിന്ന് രക്ഷനേടാന്‍ അയര്‍ലണ്ട് മറ്റ് രാജ്യങ്ങളിലെ എംബസികള്‍ അടച്ചുപൂട്ടുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സാമ്പത്തികമാന്ദ്യത്തിന്റെ രൂക്ഷത അല്പമെങ്കിലും കുറയ്ക്കാന്‍ മറ്റ് രാജ്യങ്ങളിലെ എംബസികള്‍ അടച്ചുപൂട്ടുന്നതായിരിക്കും നല്ലതെന്നാണ് ആദ്യം ആലോചിച്ചത്.

ഇതിന്റെ പ്രാരംഭ നടപടിയെന്ന നിലയില്‍ വത്തിക്കാനിലെയും ഇറാനിലെയും തിമോര്‍ ലെസ്റ്റിലേയും എംബസികള്‍ അടച്ചുപൂട്ടാന്‍ അയര്‍ലണ്ട് സര്‍ക്കാര്‍ തീരുമാനിച്ചുകഴിഞ്ഞു. ഇവിടങ്ങളിലെ എംബസികള്‍ അടച്ചുപൂട്ടിയാല്‍ അയര്‍ലണ്ടിന് അത്രയും ലാഭം എന്ന മട്ടിലാണ് ഐറീഷ് ഉദ്യോഗസ്ഥര്‍ എംബസികള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. യൂറോപ്യന്‍ യൂണിയനില്‍നിന്നും ലോകബാങ്കില്‍നിന്നും വന്‍തുകകള്‍ കടമെടുത്ത അയര്‍ലണ്ട് ഓരോ വര്‍ഷവും കോടിക്കണക്കിന് യൂറോയാണ് തിരിച്ചടക്കേണ്ടത്. അതിനുള്ള പണം കണ്ടെത്താനുള്ള ശ്രമങ്ങളാണ് രാജ്യം പലവഴിക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

വത്തിക്കാനില്‍നിന്നു മാത്രം എംബസി പിന്‍വലിച്ചാല്‍ വര്‍ഷം 3.3 മില്യണ്‍ യൂറോ ലാഭിക്കാന്‍ സാധിക്കുമെണ് അയര്‍ലണ്ട് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.