ലണ്ടന്‍:ആശുപത്രി ജീവനക്കാരും അധ്യാപകരും ഉള്‍പ്പെടെ സര്‍ക്കാര്‍ ജീവനക്കാരുടെ തൊഴില്‍സംരക്ഷിക്കാനുള്ള നിയമങ്ങളില്‍ വെള്ളംചേര്‍ക്കുന്നു. പണിയെടുക്കാത്ത ജീവനക്കാരെ ഒഴിവാക്കാന്‍ കഴിയുംവിധം തൊഴില്‍നിയമങ്ങള്‍ പരിഷ്‌കരിക്കാനൊരുങ്ങുകയാണ് യുകെ സര്‍ക്കാര്‍. കരാര്‍ ജീവനക്കാരെ കൂടുതലായി ഉപയോഗിച്ച് സര്‍ക്കാരിന്റെ ചെലവുകള്‍ കുറയ്ക്കാനുമാണ് ശ്രമമെന്ന് മന്ത്രിമാര്‍ പറയുന്നു.
പിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്ന ജീവനക്കാര്‍ക്ക് മാന്യമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും പുതിയ നിയമത്തില്‍ നിര്‍ദേശമുണ്ട്. ഇതുവഴി തൊഴില്‍കോടതികളിലെ നടപടികള്‍ കുറയ്ക്കുകയാണ് ലക്ഷ്യം. യുകെയിലെ പല സ്വകാര്യസ്ഥാപനങ്ങളിലും നിലവില്‍ ഇത്തരം നിയമങ്ങളുണ്ടെങ്കിലും സര്‍ക്കാര്‍ മേഖലയില്‍ ഇതാദ്യമായാണ് ഉള്‍പ്പെടുത്തുന്നത്.
അതേസമയം ജീവനക്കാരെ പെട്ടന്ന് പിരിച്ചുവിടാന്‍ ഉതകുന്ന തരത്തിലുള്ള നിയമനിര്‍മാണം കടുത്ത പ്രതിഷേധങ്ങള്‍ക്കു വഴിതെളിക്കുമെന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ത്തന്നെ സര്‍ക്കാരും ജീവനക്കാരുടെ സംഘടനകളും തമ്മില്‍ പല പ്രശ്‌നങ്ങളിലും അഭിപ്രായവ്യത്യാസം നിലനില്ക്കുകയാണ്. ശമ്പളപരിഷ്‌കരം, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച നടപടി തുടങ്ങിയ ഉന്നയിച്ച് സമരപ്രഖ്യാപന പാതയിലാണ് യുകെയിലെ പല യൂണിയനുകളും.
തൊഴില്‍നഷ്ടപ്പെടുന്നവര്‍ക്കുള്ള സെറ്റില്‍മെന്റ് കരാര്‍ പൊതു-സ്വകാര്യ മേഖലയില്‍ ഒരു പോലെ പ്രാബല്യത്തില്‍കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് പുതിയ ബിസിനസ് വകുപ്പുമന്ത്രി മൈക്കിള്‍ ഫാലന്‍ പറയുന്നു. ചെലവുചുരുക്കലിനൊപ്പം തൊഴില്‍കോടതികളില്‍ ചെലവഴിക്കുന്ന സമയവും ഇതുവഴി ലാഭിക്കാം. ആശുപത്രി ട്രസ്റ്റുകള്‍, കൗണ്‍സിലുകള്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും തീരുമാനം ഒരു പോലെ പ്രയോജനം ചെയ്യുമെന്നും മന്ത്രി അവകാശപ്പെടുന്നു.സ്‌കൂളുകളിലുള്‍പ്പെടെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഓവര്‍പ്രൊട്ടക്ഷന്‍ ഇതുവഴി അവസാനിപ്പിക്കാനാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ കണക്കുകൂട്ടല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല