യു കെയിലെ കൌണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുക ….യു കെയില്‍ മുന്‍നിര പാര്‍ട്ടിയായ ലേബറിന്റെ ബാനറില്‍ ..അതും നന്നേ ചെറുപ്പത്തില്‍ …പതിനെട്ടാം വയസില്‍ ഈ അപൂര്‍വ ഭാഗ്യം കൈവന്നിരിക്കുന്നത് ബര്‍ട്ടന്‍ സ്വദേശിയായ യുജിന്‍ ജൊസഫ് പൊട്ടനാനിക്കാണ്.ലേബര്‍ പാര്‍ട്ടിയുടെ ബര്‍ട്ടന്‍ ആന്‍ഡ് ഉട്ടോക്സ്റ്റര്‍ പാര്‍ലമെന്‍റ് മണ്ഡലം സെക്രട്ടറിയായി കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ട യുജിന്റെ കഴിനും സംഘടനാ പാടവതിനുമുള്ള അംഗീകാരമായാണ് പാര്‍ട്ടി ഇത്തവണത്തെ കൌണ്‍സില്‍ തിരഞ്ഞെടുപ്പില്‍ സീറ്റു നല്‍കിയിരിക്കുന്നത്.തിരഞ്ഞെടുപ്പിന് ഇനി രണ്ടു നാള്‍ മാത്രം ശേഷിക്കെ അവസാനവട്ട പ്രചാരണത്തിന്റെ തിരക്കിലാണ് യുജിന്‍.
മലയാളിയുടെ യു കെ കുടിയേറ്റ മോഹങ്ങള്‍ക്ക് വാതില്‍ തുറന്ന പാര്‍ട്ടിയാണ് ലേബര്‍.പ്രവാസി മലയാളിയുടെ ജീവിതത്തെയും അവന്‍റെ നാടിന്‍റെ വികസന സങ്കല്‍പ്പത്തെയും മാറ്റി മറിച്ചത് രണ്ടായിരത്തിന്‍റെ ആദ്യ പകുതിയില്‍ ടോണി ബ്ലയര്‍ കുടിയേറ്റ നയത്തില്‍ നടപ്പില്‍ വരുത്തിയ പരിഷ്ക്കാരങ്ങളായിരുന്നു..ആരോഗ്യ രംഗത്ത് സൃഷ്ട്ടിക്കപ്പെട്ട തൊഴില്‍ ഒഴിവുകള്‍ വഴി ഇക്കാലയളവില്‍ ബ്രിട്ടനിലേക്ക് കടന്നു വന്നത് ഏതാണ്ട് അര ലക്ഷത്തിനടുത്ത് മലയാളികളും അവരുടെ കുടുംബങ്ങളുമായിരുന്നു.ലേബര്‍ പാര്‍ട്ടിയുടെ നയങ്ങളാണ് യു കെയെ കടക്കെണിയില്‍ വീഴിച്ചതെന്ന് വിമര്‍ശകര്‍ ആരോപിക്കുമ്പോഴും ഭൂരിപക്ഷം മലയാളികളും മനസുകൊണ്ട് ഇന്നും ലേബര്‍ പാര്‍ട്ടിയോട് ഒട്ടി നില്‍ക്കുന്നവരാണ്
ഒരു മലയാളി യുവാവിനു സീറ്റു നല്‍കുക വഴി ന്യൂനപക്ഷ വിഭാഗത്തെ ലേബര്‍ പാര്‍ട്ടി ആദരിച്ചപ്പോള്‍ ആ പാര്‍ട്ടിക്ക് വേണ്ടി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വഴി മലയാളിക്ക് പാര്‍ട്ടിയോടുള്ള കടപ്പാട് വ്യക്തമാക്കുകയാണ് യുജിന്‍. യുജിന്‍റെ ഈ നേട്ടം യുവാക്കള്‍ക്കും അതിലുപരി പുതിയ തലമുറയിലെ മലയാളികള്‍ക്കും പ്രജോദനമാവുകയാണ്. യുവ തലമുറയ്ക്കും അവരുടെ ആശയങ്ങള്‍ക്കും ബ്രിട്ടനിലെ രാഷ്ട്രിയ പാര്‍ട്ടികള്‍ എന്തു മാത്രം പ്രാധാന്യം നല്‍കുന്നു എന്നതിന്‍റെ ദൃഷ്ട്ടാന്തമാണ് തനിക്കു ലഭിച്ച സീറ്റെന്നു യുജിന്‍ NRI മലയാളിയോട് പറഞ്ഞു.എം പി സ്ഥാനാര്‍ഥി ആയിരുന്ന റൂത്ത് സ്മീത്ത് അടക്കമുള്ള സഹപ്രവര്‍ത്തകര്‍ യുജിന് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നു.
എ ലവല്‍ വിദ്യാര്‍ഥിയായ യുജിന്‍ കട്ടപ്പന ബാറിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന ജൊസഫ് പൊട്ടനാനിയുടെയും ബര്‍ട്ടന്‍ ഹോസ്പിറ്റലില്‍ നഴ്സായ സാലമ്മ ജോസെഫിന്റെയും മൂത്ത മകനാണ് ആറാം ക്ലാസില്‍ പഠിക്കുന്ന എബല്‍ ജോസഫ് സഹോദരനാണ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല