ക്യാന്‍സര്‍ ബാധിച്ച മലയാളി നഴ്സ് ന്യൂസിലന്‍ഡില്‍ അന്തരിച്ചു.പത്തനംതിട്ട വെള്ളാറ സ്വദേശി റോയ് വെള്ളാറയുടെ ഭാര്യ മേഴ്‌സി റോയി വെള്ളാറയാണ് (50 വയസ് ) മൂത്രാശയ ക്യാന്‍സറിനെ തുടര്‍ന്ന് ന്യൂസിലാന്‍ഡിലെ ഹാമില്‍ടണ്‍ ഹോസ്പിറ്റലില്‍ വെള്ളിയാഴ്ച രാത്രി അന്തരിച്ചത്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിലെ കീച്ചേരില്‍ കുടുംബത്തിലാണ് അവര്‍ ജനിച്ചത്. ഹാമില്‍ടണ്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായി ജോലിനോക്കുകയായിരുന്നു.
ഭര്‍ത്താവ് റോയ് വെള്ളാറ( ഹോണ്ട ഹാമില്‍ടണിലെ മെഡിക്കല്‍ എഞ്ചിനിയര്‍) കുട്ടികള്‍: ഹാന്‍സ് -മകന്‍ (ഔക് ലാന്റ് യൂണിവേഴ്‌സിറ്റിയിലെ ഒപ്‌റ്റോമെട്രിസ്റ്റ് വിദ്യാര്‍ത്ഥി) ബെന്ന- മകള്‍ ( ഔക് ലാന്റ് യൂണിവേഴ്‌സിറ്റിയില്‍ ബയോമെട്രിക്‌സ് വിദ്യാര്‍ത്ഥി). നോര്‍വിച്ചില്‍ താമസിക്കുന്ന റെജി മാത്യുവും ബെഡ്ഫോഡില്‍ താമസിക്കുന്ന ജിന്‍സി ജോമോനും സഹോദരങ്ങളാണ്.
സംസ്‌കാരം: 15.06.11 ബുധനാഴ്ച ന്യൂസിലന്‍ഡിലെ ഹാമില്‍ടണ്‍ പള്ളി സെമിത്തേരിയില്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല