സ്വന്തം ലേഖകന്‍: പത്തു വര്‍ഷം മുമ്പ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്ക്റ്റ് ടീമിലെ അംഗം, ഇന്ന് സമോസ വില്‍പ്പനക്കാരന്‍, ഒരു ക്രിക്കറ്റ് താരത്തോട് നമ്മള്‍ ചെയ്യുന്നത്. പത്ത് വര്‍ഷം മുമ്പ് ബധിര മൂക ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അംഗമായിരുന്ന ഇമ്രാന്‍ ഷെയ്ഖാണ് ജീവിക്കാനായി സമൂസയും കച്ചോരിയും വില്‍ക്കുന്നുത്.
2005 ലെ ബധിര മൂക ക്രിക്കറ്റ് ലോകകപ്പില്‍ മൂന്ന് അര്‍ധസെഞ്ചുറികളോടെ ഇന്ത്യയെ വിജയത്തിലെത്തിച്ചത് ഇമ്രാന്‍ ഷേയ്ഖായിരുന്നു. നേപ്പാളിനെതിരെ 70, ന്യൂസിലന്‍ഡിനെതിരെ 60, പാകിസ്താനെതിരെ 62 എന്നിങ്ങനെയായിരുന്നു ഇമ്രാന്റെ സ്‌കോറുകള്‍. ഗുജറാത്തിലെ വഡോദരയിലെ ഓള്‍ഡ് പദ്ര റോഡിലാണ് ഇമ്രാന്‍ കച്ചോരിയും സമൂസയും വില്‍ക്കുന്നത്.
30 കാരനായ ഇമ്രാന്‍ ഒരാഴ്ച മുമ്പാണ് റോഡരികില്‍ ഈ കച്ചവടം തുടങ്ങിയത്. ക്രിക്കറ്റ് എന്റെ പാഷനാണ്. എനിക്ക് ക്രിക്കറ്റ് കളിക്കണം. പക്ഷെ എന്റെ സാമ്പത്തിക സ്ഥിതി ഭദ്രമല്ല. എനിക്ക് കുടുംബത്തെ സഹായിച്ചേ പറ്റൂ. ബധിര മൂക ക്രിക്കറ്റ് കളിച്ചാല്‍ സാമ്പത്തികമായി നേട്ടമൊന്നും ഇല്ല. അതുകൊണ്ടാണ് ഭാര്യ റോസയെ സഹായിക്കാനായി താന്‍ ഈ കട തുടങ്ങിയത് ഇമ്രാന്‍ പറയുന്നു.
പതിനഞ്ചാം വയസ്സിലാണ് ഇമ്രാന്‍ ഷെയ്ഖ് ക്രിക്കറ്റ് കളിച്ചുതുടങ്ങിയത്. ആറടി ഉയരക്കാനാണ് ഇമ്രാന്‍. കോച്ച് നിതേന്ദ്ര സിംഗാണ് ഇമ്രാനെ സീരിയസ് ക്രിക്കറ്റിലേക്ക് എത്തിച്ചത്. ഗുജറാത്ത് ടീമിലേക്കും വൈകാതെ ഇന്ത്യന്‍ ടീമിലേക്കും എത്തി. ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് ഫൈനലില്‍ 40 റണ്‍സും മൂന്ന് വിക്കറ്റും സ്വന്തമാക്കിയ ഇമ്രാന്‍ ഇന്ത്യന്‍ വിജയത്തിന്റെ നെടുംതൂണാകുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല