ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിയില്‍ നിന്നും 267 കിലോ സ്വര്‍ണം നഷ്ടപ്പെട്ടു. മുന്‍ സിഎജി വിനോദ് റായിയുടെ റിപ്പോര്‍ട്ടിലാണ് ക്ഷേത്ര ആവശ്യങ്ങള്‍ക്കായി പുറത്തേക്കെടുത്ത സ്വര്‍ണത്തില്‍ നിന്ന് ഇത്രയും കുറവുള്ളതായി പറയുന്നത്.
894 കിലോ സ്വര്‍ണമാണ് ക്ഷേത്ര ആവശ്യങ്ങള്‍ക്കായി പുറത്തേക്ക് എടുത്തത്. ഉരുക്കാന്‍ നല്‍കിയ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് നഷ്ടപ്പെട്ട സ്വര്‍ണത്തെക്കുറിച്ചുള്ള പരാമര്‍ശം ഉള്ളത്.
82 തവണയാണ് സ്വര്‍ണം പുറത്തേക്ക് എടുത്തത്. ഒരു മലയാളം ചാനലാണ് സിഎജി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തു വിട്ടത്. ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രമണ്യത്തിന്റെ ആരോപണങ്ങള്‍ ശരി വക്കുന്നതാണ് വിനോദ് റായിയുടെ കണ്ടെത്തല്‍.
ക്ഷേത്രത്തില്‍ കൃത്യമായ വരവു ചെലവു കണക്കുകള്‍ സൂക്ഷിക്കുന്നില്ലെന്നും കണക്കു പുസ്തകങ്ങളില്‍ മുഴുവന്‍ ക്രമക്കേടുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല