1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 26, 2015

മുന്‍ ഉപപ്രധാനമന്ത്രിയും ബിജെപി നേതാവുമായ എല്‍. കെ. അഡ്വാനി, നടന്മാരായ അമിതാഭ് ബച്ചന്‍, ദിലീപ് കുമാര്‍, മലയാളിയായ മുതിര്‍ന്ന അഭിഭാഷകന്‍ കെ. കെ. വേണുഗോപാല്‍ തുടങ്ങി ഒന്‍പതുപേര്‍ക്കു പത്മവിഭൂഷണ്‍ ബഹുമതി.

നാലു വിദേശികളടക്കം 20 പേര്‍ക്കാണ് പത്മഭൂഷണ്‍ ബഹുമതി ലഭിച്ചത്. അമേരിക്കൻ കമ്പനിയായ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബില്‍ ഗേറ്റ്‌സ്, പത്‌നി മെലിന്‍ഡ ഗേറ്റ്‌സ് എന്നിവര്‍ പത്മഭൂഷണ്‍ പട്ടികയിലുണ്ട്‌.

താക്കോല്‍ദ്വാര ശസ്ത്രക്രിയയിൽ പ്രമുഖനായ ഡോ. ഡോ. കെ. പി. ഹരിദാസ്, കൊങ്കിണി സാഹിത്യകാരന്‍ എന്‍. പുരുഷോത്തമ മല്ലയ്യ എന്നിവര്‍ കേരളത്തില്‍നിന്നു പത്മശ്രീ ബഹുമതിക്ക് അര്‍ഹരായി.

75 പേര്‍ക്കു പത്മശ്രീ ഉള്‍പ്പെടെ ആകെ 104 പേര്‍ക്കാണു പത്മ ബഹുമതികള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രഖ്യാപിച്ചത്. ഇതില്‍ 17 പേർ വനിതകളാണ്. വിദേശികളും പ്രവാസി ഇന്ത്യക്കാരുമായി 17 പേര്‍ പട്ടികയിലുണ്ട്. നാലുപേര്‍ക്കു മരണാനന്തര ബഹുമതിയായാണ് പുരസ്കാരങ്ങൾ നൽകുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.