ഇത്തവണത്തെ പത്മ പുരസ്‌കാരങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരില്‍ നടന്‍ മമ്മൂട്ടിയുടെ പേരും. ചില ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.
103 പേരാണ് ഇത്തവണത്തെ പത്മ പുരസ്‌കാരത്തിനായി നിര്‍ദ്ദേശിയ്ക്കപ്പെട്ടിരുന്നത്. ഇതില്‍ കലാ വിഭാഗത്തിലാണ് മമ്മൂട്ടിയ്ക്ക് നാമനിര്‍ദ്ദേശം നലഭിച്ചിരുന്നത്.. പത്മശ്രീ പുരസ്‌കാരം നേരത്തെ നേടിയിട്ടുള്ള മമ്മൂട്ടിയ്ക്ക് ഇത്തവണ ഏത് പത്മ പുരസ്‌കാരത്തിനാണ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതെന്ന കാര്യം വ്യക്തമല്ല.
പ്രശസ്ത നാടോടി ഗായകന്‍, അന്‍വര്‍ ഖാന്‍, നാടക സംവിധായകന്‍ എംകെ റെയ്‌ന, തമിഴ് നടിയും നിര്‍മാതാവുമായ ജയമാല രാമചന്ദ്രന്‍, വയലിനിസ്റ്റ് എല്‍എസ് സുബ്രഹ്മണ്യം, ചിത്രകാരന്‍ ജിതിന്‍ ദാസ് എന്നിവര്‍ക്കൊപ്പമാണ് മമ്മൂട്ടിയുടെ പേരും ഉള്‍പ്പെട്ടിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല