പ്രെസ്റ്റണ്‍: ജ്ഞാനത്തിന്റേയും ബുദ്ധിയുടേയും അറിവിന്റേയും ആധാരമായ പരിശുദ്ധാത്മാവിന്റെ പന്തക്കുസ്താ തിരുനാളില്‍ പ്രെസ്റ്റണിലെ വിശ്വാസിമക്കള്‍ തങ്ങളുടെ കുരുന്നുകളെ വിജ്ഞാനത്തിന്റെ ഉറവിടമായ ദൈവനാമത്തില്‍ അക്ഷരം കുറിക്കുന്നതിന് ഇരുത്തുന്നു.
ജൂണ്‍ 12 ഞായറാഴ്ച്ച രാവിലെ 10.30ന് സെന്റ് ജോസഫ് ദേവാലയത്തിലാണ് കര്‍മ്മങ്ങള്‍ നടക്കുന്നത്. തുടര്‍ന്ന് 11 മണിക്ക് ആഘോഷമായ ദിവ്യബലിയും ഉണ്ടായിരിക്കുന്നതാണ്.
ലങ്കാസ്റ്റര്‍ രൂപതാ സീറോ മലബാര്‍ ചാപ്ലിയില്‍ റവ.ഡോ.മാത്യു ചൂരപ്പൊയ്കയില്‍ വിദ്യാരംഭച്ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിക്കുന്നതാണ്.
ഈശ്വരചിന്തയില്‍ വളരാനും ദൈവനിയന്ത്രണത്തില്‍ അക്ഷരലോകത്തേക്ക് ഉയരാനും വിദ്യാരംഭകര്‍മ്മങ്ങള്‍ സഹായകമാകുമെന്ന് പാരിഷ് കൗണ്‍സില്‍ പ്രത്യാശ പ്രകടിപ്പിച്ചു.
സ്ഥലം: സെന്റ് ജോസഫ് ചര്‍ച്ച് പ്രിസ്റ്റണ്‍ PR1 5UY
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല