പന്ത്രണ്ടു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. പ്രതി കുറ്റക്കാരനാണെന്ന് ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.
പീഡനത്തിന് ഇരയായ കുട്ടിക്ക് പ്രത്യേക ധനസഹായം നൽകാനും വിധിയിൽ നിർദേശമുണ്ട്. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയാണ് ധനസഹായം നൽകേണ്ടത്.
പുതിയ നിയമം അനുസരിച്ച് ഇത്തരം കേസുകളിൽ മൂന്നു ലക്ഷം രൂപ വരെ ധനസഹായം നൽകാം.
കുട്ടികൾക്കെതിരായ ലൈംഗിക പീഡനങ്ങൾക്കും കുറ്റകൃത്യങ്ങൾക്കുമെതിരെ 2012ൽ കൊണ്ടുവന്ന നിയമത്തിന്റെ നാലാം വകുപ്പും ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ 376 വകുപ്പും അനുസരിച്ചാണ് പ്രതിക്ക് കോടതി ശിക്ഷ വിധിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല