മുംബൈ: അന്ധേരി നിവാസി സ്വപ്‌നാലി യാദവ് നീന്തല്‍ക്കുളത്തില്‍ നിന്ന് പുതിയൊരു റെക്കോര്‍ഡു കൂടി മുങ്ങിയെടുത്തു. കിംബര്‍ലി നാഷണല്‍ ലെയ്ക്ക് ആര്‍ഗൈല്‍ നീന്തലിന്റെ വനിതാ വിഭാഗം കിരീടം നേടിയ പ്രായം കുറഞ്ഞതാരം എന്ന ബഹുമതിയാണ് സ്വപ്‌നാലി സ്വന്തമാക്കിയത്.
ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരമാണ് സ്വപ്‌നാലി. ആസ്‌ട്രേലിയയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ആര്‍ട്ടിഫിഷ്യല്‍ ലെയ്ക്ക് നീന്തല്‍ ടൂര്‍ണമെന്റാണിത്.
20 കിലോമീറ്റര്‍ വരുന്ന ഓപ്പണ്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ പ്രത്യേക ക്ഷണിതാവായിട്ടായിരുന്നു സ്വപ്‌നാലി മല്‍സരിക്കാനെത്തിയത്. ഏഴു മണിക്കൂറും ഏഴു മിനുറ്റും 24 സെക്കന്‍ഡുംകൊണ്ടാണ് സ്വപ്‌നാലി ഇത്രയുംദൂരം നീന്തിയെത്തിയത്.
ഒളിമ്പിക്‌സ് നീന്തിലില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്ന് സ്വപ്‌നാലി വ്യക്തമാക്കി. ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടക്കണമെന്ന ആഗ്രഹവും തനിക്കുണ്ടെന്ന് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ സ്ഥാനം നേടിയ സ്വപ്‌നാലി പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല