ലണ്ടന്‍: ബ്രിട്ടനില്‍ പന്നിപ്പനി പടരുമ്പോള്‍, എന്‍ എച്ച് എസ് ഡയറക്ട് ഹെല്‍പ് ലൈന്‍ കിട്ടുന്നതിന് രണ്ടു ദിവസം വരെ കാത്തിരിക്കേണ്ടിവരുന്നു.ഹെല്‍പ് ലൈനില്‍ വിളിക്കുന്നവര്‍ക്ക് രണ്ടു ദിവസം വരെ കാത്തിരുന്നാല്‍ മാത്രമേ നഴ്‌സുമായി ഫോണില്‍ സംസാരിക്കാന്‍ പോലും അനുമതി ലഭിക്കുന്നുള്ളൂ.
കഴിഞ്ഞ ആഴ്ചയില്‍ ഹെല്‍പ് ലൈനിലേക്ക് മണിക്കൂറില്‍ 960 കോളുകളാണ് വന്നിരുന്നത്. ഇപ്പോഴത് 50 ശതമാനം കൂടി വര്‍ദ്ധിച്ചിരിക്കുന്നു. ഹെല്‍പ് ലൈനിനു താങ്ങാവുന്നതിനുമപ്പുറമാണ് കോളുകളുടെ എണ്ണം. ഇതു തന്നെ രാജ്യത്തെ പനി ബാധയുടെ ആഴം വ്യക്തമാക്കുന്നു.
വിളിക്കുന്നവരെ 1,2,3 എന്നിങ്ങനെ രോഗബാധയുടെ വ്യാപ്തി അനുസരിച്ച് തരം തിരിച്ചശേഷം എന്‍ എച്ച് എസ് നഴ്‌സുമാര്‍ തിരികെ വിളിച്ച് ചികിത്സാ ഉപദേശം നല്കുകയാണ് പതിവ്. ഇപ്രകാരം തിരികെ വിളി കിട്ടാന്‍ രോഗി രണ്ടു ദിവസം വരെ കാത്തിരിക്കേണ്ട ഗതിയാണ്. ഇതിനകം രോഗിയുടെ നില കൂടുതല്‍ വഷളാവുകയും ചെയ്യുന്നു.
പനി ബാധിച്ച് ഐ സി യുവില്‍ കഴിയുന്നവരുടെ എണ്ണം മുന്നൂറു കവിഞ്ഞു. ദശാബ്ദത്തിലെ ഏറ്റവും രൂക്ഷമായ പനിബാധയാണ് ബ്രിട്ടന്‍ നേരിടുന്നതെന്ന് എന്‍ എച്ച് എസ് വൃത്തങ്ങള്‍ പറയുന്നു.
എന്നാല്‍, മന്ത്രിമാരും ഡോക്ടര്‍മാരും ജനത്തെ സമാശ്വസിപ്പിക്കാനായി പറയുന്നത്, പ്രശ്‌നം സങ്കീര്‍ണമല്ലെന്നാണ്. എന്നാല്‍, പന്നിപ്പനി (എന്‍1 എച്ച്1) കൂടാതെ, ഇന്‍ഫ്‌ളുവന്‍സ ബി, എച്ച്2 എന്‍3 എന്നിവയുടെ വൈറസുകളും മാരകമായി പടരുന്നുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ഇതില്‍ തന്നെ പന്നിപ്പനിയാണ് മാരകമായി പടരുന്നത്. കഴിഞ്ഞ ആഴ്ചയില്‍ 100,000 പേരില്‍ 32.8 പേര്‍ക്കായിരുന്നു പന്നിപ്പനി ബാധയെങ്കില്‍ ഇപ്പോഴത് 100,000 പേരില്‍ 87.1 പേര്‍ക്കായി വര്‍ദ്ധിച്ചിരിക്കുന്നുവെന്ന് റോയല്‍ കോളേജ് ഒഫ് ജിപിസ് വ്യക്തമാക്കുന്നു. ഇതില്‍നിന്നു തന്നെ പനിയുടെ വ്യാപ്തി വ്യക്തമാവുന്നു. 14ല്‍ താഴെയുള്ള കുട്ടികളെയാണ് ഇത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല