ലണ്ടന്‍: പന്നിപ്പനിയുടെ ആഘാതത്തില്‍ നിന്ന് ബ്രിട്ടന്‍ മോചിതമായിട്ടില്ലെങ്കിലും ആരോഗ്യമുള്ള കുട്ടികള്‍ക്ക് മുന്‍കരുതല്‍ വാക്‌സിന്‍ നല്കിയില്ലെങ്കിലും ഭയക്കാനില്ലെന്ന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഉറപ്പുനല്കി.
എന്‍1 എച്ച്1 ബാധയില്‍ വടക്കന്‍ അയര്‍ലന്‍ഡില്‍ രണ്ടു കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ പരക്കെ ആശങ്ക ഉയര്‍ന്നിരിക്കെയാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. മൈക്കേല്‍ മക് ബ്രൈഡ് ജനങ്ങള്‍ക്ക് സമാശ്വാസ വാക്കുകളുമായി എത്തിയത്.
നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ 10 മാസമായ ആണ്‍കുട്ടിയും രണ്ടു വയസ്‌സുകാരനും പന്നിപ്പനിയില്‍ മരിച്ചതോടെയാണ് പരക്കെ ആശങ്ക ഉയര്‍ന്നത്. പത്തു മാസമായ കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റേ കുട്ടിയുടെ കാര്യം വ്യക്തമല്ല- ഡോ. മൈക്കേല്‍ മക് ബ്രൈഡ് പറഞ്ഞു.
വടക്കന്‍ അയര്‍ലന്‍ഡില്‍ മാത്രം ഈ സീസണിലെ പന്നിപ്പനിയില്‍ 19 പേരാണ് മരിച്ചത്.
ദശാബ്ദത്തിലെ ഏറ്റവും രൂക്ഷമായ പനിബാധയാണ് ബ്രിട്ടന്‍ നേരിടുന്നതെന്ന് എന്‍ എച്ച് എസ് വൃത്തങ്ങള്‍ പറയുന്നു.
എന്നാല്‍, മന്ത്രിമാരും ഡോക്ടര്‍മാരും ജനത്തെ സമാശ്വസിപ്പിക്കാനായി പറയുന്നത്, പ്രശ്‌നം സങ്കീര്‍ണമല്ലെന്നാണ്. എന്നാല്‍, പന്നിപ്പനി (എന്‍1 എച്ച്1) കൂടാതെ, ഇന്‍ഫ്‌ളുവന്‍സ ബി, എച്ച്2 എന്‍3 എന്നിവയുടെ വൈറസുകളും മാരകമായി പടരുന്നുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ഇതില്‍ തന്നെ പന്നിപ്പനിയാണ് മാരകമായി പടരുന്നത്. 14ല്‍ താഴെയുള്ള കുട്ടികളെയാണ് ഇത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല