രാജ്യത്ത് പന്നിപ്പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 600 ആയി ഉയര്‍ന്നു. ഈ മാസം 12 നു ശേഷം അഞ്ചു ദിവസം കൊണ്ട് നൂറു പേരാണ് മരിച്ചത്.
രോഗം പടര്‍ന്നു പിടിച്ചതോടെ സര്‍ക്കര്‍ പ്രതിരോധ നടപടികളും സ്വീകരിച്ചു തുടങ്ങി. കൂടുതല്‍ പ്രതിരോധ മരുന്നുകളും മെഡിക്കല്‍ കിറ്റുകളും ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്.
8423 പേര്‍ക്ക് എച്ച്‌വണ്‍ എന്‍വണ്‍ ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. രാജസ്ഥാന്‍, ഗുജറാത്ത്, മദ്ധ്യ പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് പന്നിപ്പനി മരണങ്ങള്‍ കൂടുതല്‍. ഡല്‍ഹിയിലും തമിഴ്‌നാട്ടിലും പന്നിപ്പനി ബാധിതരുടെ എണ്ണം കൂടുതലാണെങ്കിലും മരണങ്ങള്‍ കുറവാണ്.
രോഗബാധിത സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം മെഡിക്കല്‍ സംഘത്തെ അയച്ചിട്ടുണ്ട്. ഒപ്പം പന്നിപ്പനി പ്രതിരോധിക്കാനാവശ്യമായ മാസ്‌കുകളും മരുന്നുകളും എത്തിച്ചിട്ടുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല