ലണ്ടന്‍: മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന പെറ്റ (പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഒഫ് അനിമല്‍സ്) യുടെ പേഴ്‌സണ്‍ ഒഫ് ദി ഇയര്‍ പുരസ്‌കാരത്തിന് നടി പമേല ആന്‍ഡേഴ്‌സണ്‍ അര്‍ഹയായി.
‘പെറ്റ പരസ്യങ്ങളില്‍ മോഡലാകുന്ന പമേല മൃഗങ്ങളുടെ അവകാശത്തെക്കുറിച്ച് ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളോടു പ്രഭാഷണം നടത്തിയിട്ടുണ്ട്. സസ്യാഹാരിയായ പമേല തെരുവുനായ്ക്കളെ എടുത്തുവളര്‍ത്തിയും ഇന്ത്യയിലെ തുകല്‍ വ്യാപാരത്തിനെതിരെ ശബ്ദമുയര്‍ത്തിയും ശ്രദ്ധാകേന്ദ്രമായിരുന്നു.
പെറ്റ യുകെയ്ക്കു വേണ്ടിയാണ് പമേല കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. മൃഗങ്ങളോട് ക്രൂരത അരുതെന്ന് അവര്‍ ആവര്‍ത്തിച്ച് ബ്രിട്ടീഷ് സമൂഹത്തോടു പറയുന്നുണ്ടെന്നും ഇതു കൂടി പരിഗണിച്ചാണ് അവാര്‍ഡെന്നും പെറ്റ വക്താവ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല