ഡര്‍ബന്‍: ഇന്ത്യന്‍ ടീം ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും കര്‍ശനമായ അച്ചടക്കം പാലിച്ചാല്‍ മാത്രമേ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കാനാകൂയെന്നു ക്യാപ്റ്റന്‍ എം.എസ്. ധോനി അഭിപ്രായപ്പെട്ടു. ഡര്‍ബനില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 87 റണ്‍സിന് വിജയിച്ചതോടെ പരമ്പര സമനിലയിലായിരിക്കുകയാണ്. നിര്‍ണായകമായ മൂന്നാം ടെസ്റ്റ് ഞായറാഴ്ച ന്യൂലാന്‍ഡ്‌സില്‍ ആരംഭിക്കും.
ദക്ഷിണാഫ്രിക്കയിലേതുപോലുള്ള പിച്ചുകളില്‍ നമുക്ക് വേണ്ടത്ര അനുഭവസമ്പത്തില്ല. അതുകൊണ്ടുതന്നെ ടീമിന് ഇതൊരു വലിയ വെല്ലുവിളിയാണ്. 2006ലാണ് ഇതിന് മുന്‍പ് ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ ഒരു ടെസ്റ്റ് വിജയിച്ചത്. ഒരു മത്സരത്തിലെ തോല്‍വി സ്വാഭാവികമായും ടീമിന്റെ ആത്മവിശ്വാസത്തെ ബാധിക്കും. ഈ സാഹചര്യത്തില്‍ സെഞ്ചൂറിയനിലെ തോല്‍വിക്കുശേഷം, ഇരുപത് വിക്കറ്റുകള്‍ വിഴ്ത്തുക എന്നത് ടീമിനെ സംബന്ധിച്ചിടത്തോളം ആശങ്ക നിറഞ്ഞ ഒരു കാര്യമായിരുന്നു. എന്നാല്‍, ഡര്‍ബനില്‍ ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സ്വാഭാവികമായും നമ്മുടെ ഭൂരിഭാഗം ബൗളര്‍മാരും ഫ്ലറ്റ് വിക്കറ്റില്‍ അധിപത്യം സ്ഥാപിക്കാന്‍ കഴിയാത്ത സ്വിങ് ബൗളര്‍മാരാണ്. ഇവര്‍ക്ക് ബൗണ്‍സറുകള്‍ വഴി ബാറ്റ്‌സ്മാന്മാരെ പുറത്താക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് ഓര്‍ക്കണം-ധോനി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല