ലണ്ടന്‍: ഇന്ത്യക്കെതിരെ ശേഷിക്കുന്ന ഒരു മത്സരവും ജയിച്ച് പരമ്പര തൂത്ത് വാരുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇംഗ്ലണ്ട് പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. എഡ്ജ്ബാസ്റ്റണിലെ വിജയം മികച്ച ടീം വര്‍ക്കിന്റെ ഫലമാണെന്നഭിപ്രായപ്പെട്ട ബ്രോഡ് ട്രെന്റ്ബ്രിഡ്ജില്‍ വിജയിക്കാന്‍ ഇംഗ്ലണ്ടിന് അര്‍ഹത ഉണ്ടായിരുന്നില്ലെന്നും പറഞ്ഞു.
എഡ്ജ്ബാസ്റ്റണില്‍ ഞങ്ങളുടേത് മികച്ച ടീം വര്‍ക്കിന്റെ വിജയമായിരുന്നു. എന്നാല്‍ ടെന്റ് ബ്രിഡ്ജില്‍ ആദ്യ രണ്ട് ദിവസങ്ങളിലും മേല്‍ക്കൈ നേടിയ ഇന്ത്യ പിന്നീട് നല്‍കിയ അവസരം മുതലാക്കി ഞങ്ങള്‍ ജയിച്ചുകയറുകയായിരുന്നു. ബ്രോഡ് പറഞ്ഞു.
ദീര്‍ഘനാളായി തുടരുന്ന കഠിനപ്രയത്‌നത്തിന്റെ ഫലമാണ് ഒന്നാം റാങ്കെന്നും അതിനുള്ള ക്രഡിറ്റ് കോച്ച് ആന്‍ഡി ഫ്‌ളവറിനും ക്യാപ്റ്റന്‍ ആന്‍ഡ്രു സ്‌ട്രോസ്സിനും സപ്പോര്‍ട്ട് സ്റ്റാഫിനുമാണെന്നും ബ്രോഡ് അഭപ്രായപ്പെട്ടു.
ഇന്ത്യ പൊരുതാതെ കീഴടങ്ങിയെന്ന് പലരും പറയുന്നുണ്ടെന്നും യഥാര്‍ത്ഥത്തില്‍ അതിന് തങ്ങള്‍ അനുവദിക്കാഞ്ഞതായിരുന്നെന്നും ബ്രോഡ് പറഞ്ഞു. നാല് ടെസ്റ്റുകളടങ്ങിയ ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകളും തോറ്റ ഇന്ത്യ ഒന്നാം റാങ്കും അടിയറ വച്ചിരുന്നു. അവസാന ടെസ്റ്റും തോറ്റാല്‍ ഇന്ത്യയിനിയും റാങ്കിംഗില്‍ പിന്നോട്ട് പോവും. വ്യാഴാഴ്ചയാണ് നാലാം ടെസ്റ്റ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല