ഇടത് കാല്‍മുട്ടിലേറ്റ പരിക്ക് സാനിയയുടെ വിബിള്‍ഡണ്‍ ഡബിള്‍സ് പങ്കാളിത്തത്തെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുകയാണ്. നേരത്തെ സിംഗിള്‍സില്‍ സാനിയ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായിരുന്നു. പരിക്ക് മൂലം ഫ്രാന്‍സിന്റെ റസാനോവുമായുള്ള സിംഗിള്‍സ് മത്സരത്തില്‍ കാലില്‍ ബാന്‍ഡേജണിഞ്ഞാണ് സാനിയ കളത്തിലിറങ്ങിയിരുന്നത്.
‘ഇതേ പരിക്ക് ഫ്രഞ്ച് ഓപ്പണിനു തൊട്ടു മുമ്പും എനിക്കുണ്ടായിരുന്നു. നല്ല വേദന അനുഭവപ്പെടുന്നുണ്ട്. എനിക്കിപ്പോഴും സെര്‍വ്വ് ചെയ്യാന്‍ ബുദ്ധിമുട്ടില്ല, പക്ഷെ കോര്‍ട്ടില്‍ ചലിക്കാന്‍ പ്രയാസമനുഭവപ്പെടുന്നുണ്ട്. സ്‌കാനിഗ് എടുത്തിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം ഡബിള്‍സ് മത്സരത്തില്‍ പങ്കെടുക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച് തീരുമാനമെടുക്കും’. സാനിയ പറഞ്ഞു.
ഫ്രഞ്ച് ഓപ്പണ്‍ ഡബ്ള്‍സ് റണ്ണേഴ്‌സപ്പായ സാനിയ റഷ്യന്‍ പങ്കാളി എലേന വെസ്‌നിനയ്‌ക്കൊപ്പം ഡബ്ല്യു.ടി.എ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്താണ്. സാനിയയും എലേനയും അടങ്ങിയ സഖ്യം ഈസീസണില്‍തന്നെ രണ്ട് ഡബ്ല്യൂ.ടി.എ കിരീടം സ്വന്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല