പരിയാരം സഹകരണ മെഡിക്കല്‍ കോളജ് മൃതദേഹങ്ങള്‍ വിറ്റും കൊള്ളലാഭം കൊയ്യുന്നതായി റിപ്പോര്‍ട്ട്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ സൌജന്യമായി നല്‍കുന്ന മൃതദേഹങ്ങളാണ് മറിച്ചുവില്‍ക്കുന്നത്.
ആറുവര്‍ഷത്തെ കണക്ക് പ്രകാരം 69 മൃതദേഹങ്ങളാണ് വില്പന നടത്തിയിരിക്കുന്നത്. ലാഭക്കൊതി പൂണ്ട് അന്യസംസ്ഥാന മെഡിക്കല്‍, ആയുര്‍വേദ കോളജുകള്‍ക്കാണ് മൃതദേഹങ്ങള്‍ വിറ്റത്.
മരണാനന്തരം മൃതദേഹങ്ങള്‍ ദാനം ചെയ്യാം എന്നത് പലരും സ്വമനസാലെ എടുക്കുന്ന തീരുമാനമാണ്. ഇത്തരം മൃതദേഹങ്ങള്‍ പോലും വില്പന നടത്തിയവയില്‍ ഉള്‍പ്പെടുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒരു മൃതശരീരത്തിന്റെ വില 25,000 രൂപയാണ്. 2007-ല്‍ 24 മൃതദേഹങ്ങള്‍ വരെ വിറ്റുപോയി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല