1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2011


ലണ്ടന്‍: കൂട്ടുകക്ഷി സര്‍ക്കാരിന്റെ ആരോഗ്യ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ എന്‍.എച്ച്.എസും സാമൂഹ്യ പരിപാലന പരിപാടിയും തകരുമെന്ന് സാഗയും എയ്ജ് യു.കെയും മുന്നറിയിപ്പ് നല്‍കി.

പ്രായമായവരുടേയും ദുര്‍ബലരുടേയും എണ്ണം കൂടുന്നതിനാല്‍ പരിഷ്‌കാരങ്ങള്‍ തടയുക എന്നത് ബുദ്ധിപരമായ മാര്‍ഗമല്ലെന്ന് സാഗ ഡയറക്ടര്‍ ജനറള്‍ റോസ് അല്‍ട്മാന്‍ പറഞ്ഞു. പ്രായമായവരെ എങ്ങനെ പരിചരിക്കകണമെന്നതിനെക്കുറിച്ചുള്ള ഒരു പദ്ധതികളും ഇതുവരെ തയ്യാറാക്കാതതിനാല്‍ പരിഷ്‌കാരങ്ങള്‍ അത്യാവശ്യമാണെന്ന് എയ്ജ് യു.കെ ഡയറക്ടര്‍ മിക്കലീ മിത്ച്ചല്‍ അഭിപ്രായപ്പെട്ടു.

ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ ബില്‍ പ്രകാരം പ്രായമായവര്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കുമെന്ന് 42 അംഗ ജി.പി ഗ്രൂപ്പ് വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഇവരുടെ അഭിപ്രായപ്രകടനം. സാമൂഹ്യ പരിചരണവും, വീട്ടില്‍ നിന്നു ലഭിക്കുന്ന പരിചരണവും ഇല്ലാതായതോടെ പ്രായമായവരെ ആശുപത്രികളിലേക്ക് തള്ളിയിടുന്നതാണ് കുറച്ചുകാലമായി നമുക്ക് കാണാന്‍ കഴിയുന്നത്. ഈ ബില്‍ നടപ്പാകുന്നതോടെ ഈ സ്ഥിതിയില്‍ മാറ്റം വരുമെന്നാണ് അല്‍ട്ട്മാന്‍ കരുതുന്നത്. ഈ പരിഷ്‌കാരങ്ങള്‍ നിലവില്‍ വരുന്നതോടെ പ്രായമായവര്‍ക്ക് വീട്ടില്‍ നിന്നുള്ള പരിചരണമാണ് വേണ്ടതെന്ന് ജി.പിമാര്‍ക്ക് നിര്‍ദേശിക്കാന്‍ അധികാരം ലഭിക്കും. ഇത് ഇത്തരം ആളുകളെ ആശുപത്രിയില്‍ കിടക്കയില്‍ തളച്ചിടുന്ന രീതിക്ക് മാറ്റം വരുത്തുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.

ജി.പിമാര്‍ക്ക് അധികാരം നല്‍കുന്നത് പ്രായമായവര്‍ക്ക് പ്രതീക്ഷാവഹമാണെന്ന് 50 വയസിനുമുകളിലുള്ള 12,000 ആളുകളില്‍ അടുത്തിടെ നടത്തിയ സര്‍വ്വേയില്‍ വ്യക്തമായെന്നും അവര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.