ലണ്ടന്‍: പരിസ്ഥിതി സൗഹൃദ എനര്‍ജി പ്രോത്സാഹിപ്പിക്കാനെന്ന് പറഞ്ഞ് കാര്‍ബണ്‍ പുറംന്തള്ളുന്നതിന് നികുതി ഏര്‍പ്പെടുത്തുക വഴി ഊര്‍ജബില്‍ ഉയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഉപഭോക്താക്കളുടെ സംഘടനകള്‍. ബുധനാഴ്ചത്തെ ബജറ്റിലാണ് കാര്‍ബണ്‍ പുറന്തള്ളലിന് നികുതി എര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്.
പുതിയ നിയമം വരുന്നതോടെ വര്‍ഷത്തിലെ ശരാശരി ഇന്ധനബില്ലായ 1,132പൗണ്ടിനൊപ്പം 45പൗണ്ട് കൂടി നല്‍കേണ്ടിവരുമെന്ന് തുക താരതമ്യം ചെയ്യുന്ന വെബ്‌സൈറ്റായ ussSwitch.com വക്താവ് ആന്‍ റോബിന്‍സണ്‍ പറയുന്നു. പരിസ്ഥതി സംരക്ഷണത്തിന്റെ ഭാഗമായി കാര്‍ബണ്‍ പുറന്തള്ളുന്നതിന് നികുതി ഏര്‍പ്പെടുത്തുന്ന ആദ്യത്തെ രാജ്യമാണ് ബ്രിട്ടന്‍. ഈ നിയമം വന്നാല്‍ ഓയില്‍, ഗ്യാസ് എന്നിവയുണ്ടാക്കുന്നതിനായി കമ്പനികള്‍ ഗവണ്‍മെന്റില്‍ നിന്നും അനുമതി വാങ്ങേണ്ടിവരും.
പുതിയ നിയമപ്രകാരം 2013മുതല്‍ കാര്‍ബണ്‍ പുറന്തള്ളുമ്പോള്‍ ടണ്ണിന് 16പൗണ്ട് എന്നതോതില്‍ പണമടക്കേണ്ടിവരും. 2020 ഓടെ ഇത് ടണ്ണിന് 30പൗണ്ടാക്കാനാണ് തീരുമാനം. ഈ തീരുമാനത്തില്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ലെന്നും കമ്പനികള്‍ ഇതംഗീകരിക്കാന്‍ മടിക്കുന്നതില്‍ താന്‍ അത്ഭുതപ്പെടുന്നുവെന്നും കണ്‍സ്യൂമര്‍ ഫോക്കസിന്റെ വക്താവ് റിച്ചാര്‍ഡ് ഹാള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല