ന്യൂഡല്‍ഹി: തോളിനേറ്റ പരുക്ക് കാരണം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ വീരേന്ദര്‍ സേവാഗ് കളിക്കില്ല. എന്നാല്‍ ജനുവരി രണ്ടിന് തുടങ്ങുന്ന മൂന്നാം ടെസ്റ്റില്‍ സേവാഗിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരുക്കിനെ തുടര്‍ന്ന് ഏകദിനത്തില്‍ നിന്ന് പിന്‍മാറാന്‍ നിര്‍ദേശം നല്‍കിയിരുന്നതായി ബിസിസിഐ സെക്രട്ടറി എ. ശ്രീനിവാസന്‍ പറഞ്ഞു.
സേവാഗിനു പകരം മധ്യനിര ബാറ്റ്സ്മാന്‍ രോഹിത് ശര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തി. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലുളള മുരളി വിജയോട് ടീമിനൊപ്പം തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി 12നാണ് ആദ്യ ഏകദിന മല്‍സരം. അഞ്ചു മല്‍സരങ്ങളാണ് പരമ്പരയിലുള്ളത്.
തോളിനേറ്റ പരുക്കുമൂലം സേവാഗിനു കഴിഞ്ഞ രണ്ടു ട്വന്റി ലോകകപ്പും നഷ്ടമായിരുന്നു. ഫെബ്രുവരിയില്‍ നടക്കുന്ന ലോകകപ്പിലും ഈ സാഹചര്യം ഒഴിവാക്കാനാണ് സേവാഗിന് ഇപ്പോള്‍ വിശ്രമമനുവദിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല