പറമ്പില്‍ കുടുംബാംഗങ്ങളുടെ മൂന്നാമത് കൂട്ടായ്മ വിപുലമായ പരിപാടികളോടെ നടന്നു. മാന്‍വെട്ടം മുട്ടുചിറ പ്രദേശങ്ങളില്‍ നിന്നും യു.കെയില്‍ എത്തിയിരിക്കുന്ന കുടുംബാംഗങ്ങളും സ്വിറ്റ്‌സര്‍ലന്റില്‍ നിന്നും വന്ന റോജനും കുടുംബവും ഡാര്‍ലിയും കുടുംബവും തുടങ്ങിയവര്‍ ഈ വര്‍ഷത്തെ കുടുംബയോഗത്തില്‍ പങ്കെടുത്തു.
രാവിലെ 10 മണിയ്ക്ക് റെഡിംഗിലെ വെയര്‍ഹൗസ് ഹാളിലാണ് കൂട്ടായ്മ നടന്നത്. ഫാ.ബിജു കോച്ചേരി നാല്‍പ്പതിന്‍ ദിവ്യ ബലി അര്‍പ്പിച്ച് കുടുംബാംഗങ്ങള്‍ക്ക് വേണ്ടിയും മരിച്ചുപോയവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥന നടത്തി.
ഉച്ചഭക്ഷണത്തിന് ശേഷം ആരംഭിച്ച കുടുംബയോഗം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ടോമി മാനംപള്ളി സ്വാഗതവും സജി പുല്ലൂകാലായില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഫാ.ബിജു കോച്ചേരി നാല്‍പ്പതില്‍ ജോമോന്‍ കൊടുകുത്തിയേന്‍, സോണി പറമ്പില്‍, ഡോണി കരോടന്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ നടന്നു. മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് നാട്ടില്‍ നിന്നും വന്ന മാതാപിതാക്കള്‍ സമ്മാനം നല്‍കി. അടുത്ത സംഗമം ബര്‍മിങ്ഹാമില്‍ വെച്ച് നടത്താന്‍ യോഗത്തില്‍ തീരുമാനമായി.
ടോമി മാനംപള്ളി, ജോമോന്‍ കൊടുകത്തിയേല്‍, സജി പുല്ലുകാലായില്‍, സോണി പറമ്പില്‍, ഡോണി കരോടന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പ്രിന്‍സ് മാത്യു അവതരിപ്പിച്ച ഗാനമേളയോടുകൂടി പരിപാടികള്‍ സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല